സുഖോയ് വിമാനപകടത്തിൽ മരിച്ച പൈലറ്റ് ലെഫ്റ്റനന്‍റ് അച്ചു ദേവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; വ്യോമസേന അധികൃതരും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി

dedbodyതിരുവനന്തപുരം: ചൈന അതിർത്തിയിൽ ഒരാഴ്ച മുൻപ് സുഖോയ്-30 വിമാനം തകർന്നു വീണു മരിച്ച മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന അധികൃതരും ബന്ധുക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി.

മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്.

പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തേസ്പൂർ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെ ബിശ്വനാഥ് ജില്ലയിൽ നിന്നാണ് വിമാനം അപ്രത്യക്ഷമായത്. ചൈന അതിർത്തിയോട് ചേർന്ന ചെങ്കുത്തായ മലഞ്ചരുവിൽ വിമാനം തകർന്നു വീഴുകയായിരുന്നു.ഇവിടെ നിന്നായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ലഭിച്ചത്.

Related posts