നിരവധി തവണ ശ്രമിച്ചിട്ടും സാക്ഷി മാലിക്കിനെ കാണാന്‍ സാധിക്കാതെ ബേസില്‍; ഒടുവില്‍ വഴിവക്കില്‍ കണ്ടു മുട്ടിയപ്പോള്‍ താരം പറഞ്ഞത് കേട്ട് അന്തം വിട്ട് സംവിധായകന്‍

godhaമലയാളസിനിമയില്‍ പുതിയ പാത വെട്ടിത്തുറന്നു മുന്നേറുകയാണ് ഗോദ എന്ന ചിത്രം. ബേസിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. പഞ്ചാബി ഗുസ്തിക്കാരുടെ കഥ കൂടി പറയുന്ന ചിത്രം തിയറ്ററുകളിലും നിറഞ്ഞോടുകയാണ്. ഈ ചിത്രത്തെക്കുറിച്ച് പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ ഇന്ത്യയുടെ സൂപ്പര്‍ ഗുസ്തിതാരം സാക്ഷി മാലിക്കിനെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു ബേസില്‍. പക്ഷേ പലപ്പോഴും സാധിച്ചില്ല.

എന്നാല്‍ തന്റെ ബംഗളൂരു യാത്രയില്‍ ബേസില്‍ സാക്ഷിയെ അവിചാരിതമായി കണ്ടു. അപ്രതീക്ഷിതമായി ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ബേസില്‍ തന്റെ സിനിമയെക്കുറിച്ച് കുറിച്ച് സാക്ഷിയോട് പറഞ്ഞു. സാക്ഷിയുടെ മറുപടി ബേസിലിനെ ശരിക്കും ഞെട്ടിച്ചു. ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ അത് സിനിമയെക്കുറിച്ച് നേരത്തേ തന്നെ സാക്ഷി വായിച്ചറിയുകയും ട്രെയ്‌ലര്‍ കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ സാക്ഷിക്ക് ഗോദയുടെ പ്രമോ വീഡിയോ കാണിച്ചു കൊടുത്തു. സാക്ഷിക്കൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കാപ്പി കുടിച്ചു. കുറച്ചു കാലങ്ങളായി മനസില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. താന്‍ സിനിമയെ കുറിച്ച് കേട്ടിരുന്നുവെന്നും പ്രെമോ കണ്ടുവെന്നും സാക്ഷി പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സാക്ഷിയെപ്പറ്റി ചിത്രത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. സാക്ഷിയെ വിളിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍ സാധിച്ചില്ല. ഇപ്പോള്‍ അതിയായ സന്തോഷമുണ്ട്.

Related posts