പാറശാല: പാറശാലയ്ക്കു സമീപം കൊടവിളാകത്ത് യുവാവിനെ വെട്ടേറ്റുമരിച്ചനിലയിൽ കണ്ടെത്തി. പാറശാല കൊടവിളാകം പറങ്കിമാംവിള വീട്ടിൽ ശ്രീധരൻ – സരസ്വതി ദന്പതികളുടെ മകൻ സന്തോഷി (25) നെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരിക്കാം കൊലപാതകമെന്ന് അയൽവാസികൾ പറയുന്നു.
സന്തോഷിന്റെ മാതാപിതാക്കളായ ശ്രീധരനെയും സരസ്വതിയെയും കാണ്മാനില്ല.ഇന്നുരാവിലെ സന്തോഷിന്റെ സഹോദരനാണ് സന്തോഷ് കൊല്ലപ്പെട്ടകാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടിലെ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കു വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.