ചേർത്തല: സ്കൂൾ അധികൃതർ മാവേലി സ്റ്റോറിനു മുന്നിൽ ഇനി ക്യൂ നിൽക്കേണ്ടെന്നും ഭക്ഷ്യധാന്യം സ്കൂളുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും മന്ത്രി പി. തിലോത്തമൻ. പുതിയ റേഷൻകാർഡുകളുടെ താലൂക്കുതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഡ്വിതരണം പൂർത്തിയായാൽ ആട്ടയും അതുപോലുള്ള മറ്റ് ഭക്ഷ്യവസ്തുക്കളും റേഷൻകടകൾ വഴി വിതരണം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൂർത്തീകരിച്ച കാർഡിലെ പിഴവുകൾ സപ്ലൈ ഓഫീസ് വഴി പരിഹരിക്കും. മുൻഗണനാ പട്ടികയിൽ വന്നിട്ടുള്ള അനർഹരെ ഒഴിവാക്കി അർഹരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർ ആർ. പരായഗുപ്തൻ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ, ഓൾ കേരള റേഷൻ ഡീലേഴ്സ് വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.