ഇപിഎഫ്: മൊബൈൽ ആപ് ഉടൻ വരുമെന്നു കമ്മീഷണർ

epfകോ​​ട്ട​​യം: ഇ​​പി​​എ​​ഫ് സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ധാ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​മെ​ന്നു കേ​​ന്ദ്ര പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ക​​മ്മീ​ഷ​​ണ​​ർ വി.​​പി. ജോ​​യി. ഇ​​തോ​​ടെ ഇ​​പി​​എ​​ഫ് പ​​ണ​​മ​​ട​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള സേ​​വ​​നം ഓ​​ഫീ​​സി​​ൽ പോ​​കാ​​തെ​ത​​ന്നെ ല​​ഭ്യ​​മാ​​കും. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന മൊ​​ബൈ​​ൽ ആ​​പ് ഉ​​ട​​ൻ ന​​ട​​പ്പി​​ലാ​​ക്കും.

ബാ​ങ്ക് വാ​യ്പ

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന രീ​​തി പൂ​​ർ​​ണ​​മാ​​യും ഓ​​ഴി​​വാ​​ക്കും. തൊ​​ഴി​​ലാ​​ളി സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന ഒ​​റ്റ ഫോ​​മി​​ൽ​ത​​ന്നെ എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും ന​​ട​​പ്പാ​​ക്കി. ഭ​​വ​​ന​​നി​​ർ​​മാ​​ണ ഫ​​ണ്ട് വി​​ത​​ര​​ണ​​ത്തി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സൊ​​സൈ​​റ്റി രൂ​​പീ​​ക​​രി​​ച്ച് പി​​എം​​എ​​വൈ ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കി കു​​റ​​ഞ്ഞ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ ബാ​​ങ്കു​​വാ​​യ്പ ല​​ഭ്യ​​മാ​​ക്കും. ഇ​​തി​​നാ​​യി ഹ​​ഡ്കോ​​യു​​മാ​​യി ധാ​​ര​​ണ​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്.

സാ​​ധാ​​ര​​ണ​​ക്കാ​​രും ഇ​​ട​​ത്ത​​ര​​ക്കാ​​രു​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ടാ​​ണു ഭ​​വ​​ന​​നി​​ർ​​മാ​​ണ ഫ​​ണ്ട് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​എ​​സ്ഐ പ​​ദ്ധ​​തി​​യു​​മാ​​യി ചേ​​ർ​​ന്നു പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കു മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് സ്കീം ​​ന​​ട​​പ്പാ​​ക്കും. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളും സം​​യു​​ക്ത വി​​ഹി​​തം അ​​ട​​ച്ചാ​​ണു പ​​ദ്ധ​​തി. മ​​ര​​ണ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കു​​റ​​ഞ്ഞ​​ത് ര​​ണ്ട​​ര ല​​ക്ഷ​​മാ​​ക്കും. രാ​​ജ്യ​​ത്തെ സം​​ഘ​​ടി​​ത മേ​​ഖ​​ല​​യി​​ലെ മു​​ഴു​​വ​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും ഇ​​പി​​എ​​ഫ് പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​രാ​​ൻ ന​​ട​​പ​​ടി​​യാ​​ണ് സ​​ർ​​ക്കാ​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തി​​നാ​​യി പു​​തി​​യ അം​​ഗ​​ങ്ങ​​ൾ​​ക്ക് തൊ​​ഴി​​ലു​​ട​​മ​​യു​​ടെ വി​​ഹി​​ത​​ത്തി​​ന്‍റെ 8.33 ശ​​ത​​മാ​​നം തു​​ക സ​​ർ​​ക്കാ​​ർ നി​​ക്ഷേ​​പി​​ക്കും.

പു​തി​യ അം​ഗ​ങ്ങ​ൾ

ഒ​​രു കോ​​ടി പു​​തി​​യ അം​​ഗ​​ങ്ങ​​ളെ ചേ​​ർ​​ക്കു​​ന്ന​​തി​​നാ​​യി രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന ബോ​​ധ​​വ​​ത്ക​​ര​​ണ​​പ​​രി​​പാ​​ടി 30ന് ​​സ​​മാ​​പി​​ക്കും. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ വ​​രെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി 3.86 കോ​​ടി തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഇ​​പി​​എ​​ഫി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ണ്ടാ​​യി​​രു​​ന്ന​​ത്. ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ 26 വരെ 80 ​​ല​​ക്ഷം പു​​തി​​യ അം​​ഗ​​ങ്ങ​​ളെ ഇ​​പി​​എ​​ഫി​​ൽ ചേ​​ർ​​ക്കാ​​നാ​​യി. കേ​​ര​​ള​​ത്തി​​ൽ 16.5 ല​​ക്ഷം അം​​ഗ​​ങ്ങ​​ളു​​ണ്ട്. വി​​ഹി​​തം അ​​ട​​ക്കു​​ന്ന​​തി​​ലു​​ള്ള വീ​​ഴ്ച എ​​ല്ലാ​​മാ​​സ​​വും പ​​രി​​ശോ​​ധി​​ക്കും. പ്ര​​ത്യേ​​ക പ​​രാ​​തി​​യു​​ണ്ടെ​​ങ്കി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​ം.

പെ​ൻ​ഷ​ൻ

1995 മു​​ത​​ൽ 2000 വ​​രെ​​യു​​ള്ള ഇ​​പി​​എ​​ഫ് പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള പ​​ണ​​മ​​ട​​ച്ച​​രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്ക​​ണം. തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​ർ​​ബ​​ന്ധ​​പൂ​​ർ​​വം ഇ​​പി​​എ​​ഫി​​ൽ​​നി​​ന്നു പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഉ​​ട​​മ​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. സ​​മ​​യ​ബ​​ന്ധി​​ത​​മാ​​യി വി​​ഹി​​തം അ​​ട​​യ്ക്കാ​​ത്ത​​വ​​രെ ബോ​​ധ​​വ​​ത്ക്ക​​രി​​ക്കാ​​ൻ റി​​യ​​ൽ ടൈം ​​ഡി​​ഫോ​​ൾ​​ട്ട് മാ​​നേ​​ജ്മെ​​ന്‍റ് ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്നു.

എ​​ല്ലാ​​മാ​​സ​​വും 15-ാം തീ​​യ​​തി​​വ​​രെ വി​​ഹി​​തം അ​​ട​​യ്ക്കാ​​ത്ത​​വ​​രെ അ​​റി​​യി​​ക്കു​​ക​​യും തു​​ട​​ർ​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കു​​ക​​യു​​മാ​​ണു റി​​യ​​ൽ ടൈം ​​ഡി​​ഫോ​​ൾ​​ട്ട് മാ​​നേ​​ജ്മെ​​ന്‍റ് വ​​ഴി ഉ​ദ്ദേ​ശി​​ക്കു​​ന്ന​​ത്. വി​​ര​​മി​​ക്കു​​ന്ന ദി​​വ​​സം ഇ​​പി​​എ​​ഫ് ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​യും ന​​ട​​പ്പാ​​ക്കി​​ക​​ഴി​​ഞ്ഞു. അ​​തി​​നാ​​യി വി​​ര​​മി​​ക്കു​​ന്ന മാ​​സ​​ത്തെ വി​​ഹി​​തം ആ​​മാ​​സം ആ​​ദ്യം അ​​ട​​യ്ക്കു​​ക​​യും അ​​തി​​നു മു​​ന്പു​​ത​​ന്നെ ഈ ​​വി​​വ​​രം പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ച്ചാ​​ൽ വി​​ര​​മി​​ക്കു​​ന്ന ദി​​വ​​സം ഫ​​ണ്ട് ല​​ഭി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts