ഒരു കാലത്ത് തമിഴ് സിനിമാപ്രേമികളുടെ നെഞ്ചിടിപ്പായിരുന്നു നടി നമിത. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുൻനിര നായകന്മാരുടെ വരെ ജോഡിയായി തിളങ്ങിയിരുന്നു.
എന്നാൽ ഗ്ലാമർ ലോകത്ത് തിളങ്ങുന്നതിനിടെ തടിയെ കുറിച്ച് നമിത ചിന്തിച്ചില്ല. തടി അമിതമായി കൂടിയതോടെ നമിതയുടെ സൗന്ദര്യവും അവസരങ്ങളും പോയി. നാലു വർഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്ന നമിത മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ കൂടുതൽ അവസരങ്ങൾ നമിതയെ തേടിയെത്തുന്നു.
അമിതമായി കൂടിയ തടി കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയുമാണ് നമിത കുറച്ചെടുത്തത്. പഴയതിലും സുന്ദിരിയായാണ് നമിത തിരിച്ചെത്തിയത്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ നമിത ചെയ്ത കഥാപാത്രം ക്ലിക്കാകുകയും ചെയ്തു. ഇതാണ് നമിതയുടെ സമയം തെളിയാൻ കാരണമാക്കിയത്.
പുലിമുരുകന് ശേഷം നമിതയ്ക്ക് കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മിയ എന്ന പുതിയ തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിത. മിയയ്ക്ക് പുറമെ പൊട്ട് എന്ന ചിത്രത്തിലും നമിത അഭിനയിക്കുന്നുണ്ട്. ഇനിയ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ ഒട്ടും പ്രാധാന്യം കുറയാത്ത കഥാപാത്രത്തെ തന്നെയാണ് നമിതയും അവതരിപ്പിക്കുന്നത്. ഭരത്താണ് നായകൻ.