44 ലി​റ്റ​റിന്‍റെ കു​റ​വ് ! ഡീ​സ​ൽ വീ​ണ്ടും “ആ​വി’​യാ​യി; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ടാ​ങ്ക​ർലോ​റി ത​ട​ഞ്ഞു; വ​ഴിമ​ധ്യേ ഡീ​സ​ൽ ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് സോ​ണ​ൽ ഓ​ഫീ​സ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ

KSRTC

കോ​ഴി​ക്കോ​ട്: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പ്ലാ​ന്‍റി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഡീ​സ​ലിന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മം​ഗ​ലാ​പു​ര​ത്തു നി​ന്നും ലോ​ഡു​മാ​യെ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യാ​ണ് സോ​ണ​ൽ ഓ​ഫീ​സ​ർ വി.​മ​നോ​ജ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യി കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പു​ല​ർ​ച്ചെ രണ്ടരയോ​ടെ​യാ​ണ് ടാ​ങ്ക​ർ ലോ​റി ടെ​ർ​മി​ന​ലി​ലെ പ​ന്പി​ൽ എ​ത്തി​യ​ത്. എന്നാൽ ഡീ​സ​ൽ പ​ന്പി​ലേ​ക്ക് മാറ്റി നി​റ​യ്ക്കു​ന്ന​ത് ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം സോ​ണ​ൽ ഓ​ഫീ​സ​ർ ന​ൽ​കി.

തുടർന്ന് രാ​വി​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 44 ലി​റ്റ​റിന്‍റെ കു​റ​വ് ക​ണ്ടെ​ത്തി. സോ​ണ​ൽ ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ൽ സൂപ്ര​ണ്ട്, ഡി​പി​ഒ, യൂ​ണി​റ്റ് ഓ​ഫീ​സ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ള​ന്ന​പ്പോഴാണ് കു​റ​വ് ക​ണ്ട​ത്. 12,000 ലിറ്റ​റു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലാ​ണ് കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. പ​ന്പി​ൽ എ​ത്തു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ മ​തി​യാ​യ പ​രി​ശോ​ധ​ന​ ന​ട​ക്കാ​റി​ല്ല എ​ന്ന ആ​ക്ഷേ​പം നേരത്തെ ഉ​യ​ർ​​ന്നി​രു​ന്നു. പ​ന്പി​ലേ​ക്ക് ഡീ​സ​ൽ റീ​ഫി​ൽ ചെ​യ്യു​ന്ന​ത് യൂ​ണി​റ്റ് ഓ​ഫീ​സ​ർ, ഡി​പ്പോ എ​ൻ​ജി​നി​യ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, സ്റ്റോ​ർ കീ​പ്പ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന​ണ് ച​ട്ടം. പ​ല​പ്പോ​ഴും ഇ​ത് പാ​ലി​ക്കപ്പെടാറില്ല.

മം​ഗ​ലാ​പു​ര​ത്തെ ഐ​ഒ​സി​യി​ൽ നി​ന്ന് ഡീ​സ​ലു​മാ​യി വ​രു​ന്ന ലോ​റി​ക​ളി​ൽ ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഡീ​സ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന ലോ​റി​യി​ൽ 22 ലി​റ്റ​റി​ന്‍റെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കൃത്യമായ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ടാ​ങ്ക​ർ ലോ​റികൾ പ​ന്പി​ലേ​ക്ക് പുറപ്പെടു​ന്ന​ത്. പ്ലാ​ന്‍റി​ൽ നി​ന്ന് ലോ​റി​യി​ലെ ടാങ്കിൽ ഡീ​സ​ൽ നി​റ​ച്ചാ​ൽ പ​ന്പി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മെ ടാ​ങ്ക് തു​റ​ക്കാ​ൻ സാ​ധി​ക്കൂ. വ​ഴിമ​ധ്യേ ഡീ​സ​ൽ ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് സോ​ണ​ൽ ഓ​ഫീ​സ​ർ ത​ന്നെ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​നും കു​റു​ക്കു​വ​ഴി​ക​ൾ ഉ​ണ്ട​ത്രെ. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഡീ​സ​ൽ ആ​വി​യാ​യി പോ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് വയ്​ക്കു​ന്നത്. ലിറ്റ​ർ ക​ണ​ക്കി​ന് ഡീ​സ​ൽ ഒ​രു ക​ാര​ണ​വ​ശാ​ലും ആ​വി​യാ​യി പോ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

Related posts