ബംഗളൂരു: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയ ശേഷം വീടിനു സമീപം ഉപേക്ഷിച്ചു. കെജി ഹള്ളിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കഴിയുകയായിരുന്ന കുട്ടി പ്രാഥമികാവശ്യത്തിനു പുറത്തിറങ്ങിയപ്പോൾ അജ്ഞാതൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
വഴിയരികിൽ അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ കണ്ട സമീപവാസിയാണ് പോലീസിനെ വിവരമറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ തലയ്ക്കും സ്വകാര്യഭാഗങ്ങളിലും മുറിവുകളുണ്ട്. സംഭവത്തിൽ കെജി ഹള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.