പ്രണയവും പ്രണയ പരാജയവുമൊക്കെയായി വാർത്തകളിൽ ഇടം നേടിയ വിശാലും വരലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു. വിശാലും മീരാ ജാസ്മിനും ജോടികളായി മികച്ച വിജയം നേടിയ സണ്ടൈക്കോഴിയുടെ രണ്ടാം ഭാഗത്തിൽ ഇരുവരും വേഷമിടാൻ സമ്മതിച്ചുവെന്നുള്ള വാർത്തയാണ് തമിഴകത്തുനിന്നു പുറത്തുവരുന്നത്.
ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനെ പ്രേമിക്കുന്ന മുറപ്പെണ്ണായാണു വരലക്ഷ്മി അഭിനയിക്കുന്നത്. പിണക്കവും ഇണക്കവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതു സിനിമയെ ബാധിക്കരുതെന്നും ഇരുവരും അറിയിച്ചിരുന്നുവെന്നു സംവിധായകൻ പറഞ്ഞു.