നടി ഉൗര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി ഇനി സംവിധായികയുടെ റോളിലും. സിനിമ അഭിനയത്തിന് പുറമെ ഹ്രസ്യചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉത്തര ഉണ്ണി ക്യാമറയ്ക്കു പിന്നിലെത്തിയിരിക്കുന്നത്. ഉത്തര സംവിധാനം ചെയ്ത ചിത്രം പുറത്തിറക്കി.
പെ പ്രിന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന് സിദ്ദീഖാണ് അഭിനയിച്ചിരിക്കുന്നത്. പ്ലെ ഗ്രൗണ്ട് ഡിജിറ്റല്‍ സിനിമയാണ് ഹ്രസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് ഛായാഗ്രാഹകന്‍ അളകപ്പന് ആണ്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലുടെയാണ് ഉത്തര ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. മനീഷ കൊയ്രാളയും സിദ്ധാര്‍ത്ഥ് ലാമയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നത്.