സിഗ്നലുകൾ കണ്ണടച്ചു..! പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലുകൾ പ്രവർത്തിക്കാ ത്തതു മൂലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന; സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട് മാസങ്ങൾ

accident-puthukadപു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​ന്നോ​വ കാ​റി​ൽ സൈ​ലോ കാ​ർ ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ദേ​ശി​യ​പാ​ത മു​റി​ഞ്ഞ് ക​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​യി​രു​ന്ന സൈ​ലോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി പു​തു​ക്കാ​ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട്.

വ്യാ​ഴാ​ഴ്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഗ്ന​ലി​ൽ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച സി​ഗ്ന​ലി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പൂ​ർ​ണ്ണ​മാ​യും സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി. സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​കാ​ർ​ക്കും ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. മാ​സ​ങ്ങ​ളേ​റെ​യാ​യി സി​ഗ്ന​ൽ സം​വി​ധാ​നം ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Related posts