രാമനാട്ടുകര: ബിജെപി പ്രവർത്തകന്റെ കാർ തീവെച്ച് നശിപ്പിച്ചു. പുതുക്കോട് കാടേപാടം ചെറുനാട്ടിൽ ചന്ദ്രചൂഡിന്റെ കാറാണ് തീവെച്ച് നശിപ്പിച്ചത്. വീടിന് സമീപത്തെ റോഡിൽ നിർത്തിയിട്ടതായിരുന്നു കാർ. ഞായറാഴ്ച രാത്രി 11.50 ഓടെയാണ് കാർ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഴക്കാട് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം എത്തുന്പോഴേയ്ക്കും കാറിൽ മുഴുവനായും തീ പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചു. കാറിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റാ ഇൻഡിക്കാ കാറാണ് കത്തിനശിച്ചത്. കൊണ്ടോട്ടി സിഐ, വാഴക്കാട് എസ്ഐ എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ പ്രദേശത്ത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കുനേരെയും വീടുകൾക്കും വാഹനങ്ങൾക്കും നേരെയും സിപിഎം അക്രമം ഉണ്ടായിട്ടുണ്ട്.
Related posts
ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും
കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ...കാറിടിച്ച് വയോധിക മരിക്കുകയും ബാലിക കോമയിലാകുകയും ചെയ്ത സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍...വയനാട്ടിലെ ദുരിതബാധിതർക്ക് കുടിശിക അടയ്ക്കാൻ കെഎസ്എഫ്ഇ നോട്ടീസ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം....