പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ മോചിപ്പിക്കാന്‍ ഇവാന്‍കാ ട്രംപ് രംഗത്തിറങ്ങുമോ ?; ഇവാന്‍കയെ മോഡലിംഗിലേക്ക് കൈപിടിച്ചു നടത്തിയത് ആനന്ദ്

trump1ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ഇടപെടുമെന്ന് സൂചന. ഇവാന്‍കയെ മോഡലിംഗ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ആനന്ദ് ജോണായിരുന്നു. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അമേരിക്കന്‍ ഫാഷന്‍ രംഗം കീഴടക്കിയ ചരിത്രമായിരുന്നു ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ എന്ന മലയാളി ഫാഷന്‍ ഡിസൈനറുടേത്. പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 2007ല്‍ എല്ലാം തകിടം മറിഞ്ഞത്. ഒന്നിനു പിറകെ ഒന്നായി ആരോപിക്കപ്പെട്ട ബലാല്‍സംഗക്കേസുകള്‍ ആനന്ദിനെ ജയിലിലാക്കി. അമേരിക്കന്‍ കോടതി 56 വര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷയായി വിധിച്ചത്. ആനന്ദ് ജോണിന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട മറ്റ് ഫാഷന്‍ ഡിസൈനര്‍മാര്‍ ഇദ്ദേഹത്തെ മനപ്പൂര്‍വം കുടുക്കിയതാണെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. സംഭവം നടന്ന് പത്തുവര്‍ഷത്തിനു ശേഷം തനിക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ് നാല്‍പതുകാരനായ ആനന്ദ്.

തന്നെ തേടി വെള്ളക്കാരികളായ പെണ്‍കുട്ടികള്‍ ക്യൂ നിന്നതിന്റെ അസൂയയില്‍ പിറന്നതാണ് ഈ കേസും തടവുമെന്ന്ാണ് പുതിയ പുസ്തകത്തിലൂടെ ജോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റം വരെ അന്ന് ജോണിന് മേല്‍ ചുമത്തപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് ഇവാന്‍കയ്ക്ക് മോഡല്‍ കരിയര്‍ ഒരുക്കിയത് ജോണിന്റെ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സഹായമാവുമോ എന്ന ചോദ്യം ഉയരുന്നത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതും ഇവാന്‍കാ തന്ത്രപ്രധാനമായ ഭരണചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനെയൊരു സാധ്യത ഇല്ലാതില്ല എന്നു വേണം കരുതാന്‍.

താന്‍ അധാര്‍മികമായ പ്രവൃത്തികളേറെ ചെയ്തിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ജോണ്‍ തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്നത്. താന്‍ നിരവധി പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും അത് നിയമത്തെ ലംഘിക്കുന്ന വിധത്തിലല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ശിക്ഷിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ജോണ്‍ വാദിക്കുന്നത്. താനുമായി സെക്‌സ് ചെയ്തവര്‍ക്കെല്ലാം 17 വയസിന് മുകളിലായിരുന്നു പ്രായമെന്നും മറുഭാഗത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടി തന്റെ പ്രായം കുറച്ച് പറയുകയായിരുന്നുവെന്നും ജോണ്‍ വിശദീകരിക്കുന്നു.

മോഡലിങ് കരിയര്‍ രംഗത്ത് ഉന്നതിയിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കുറ്റവും ജോണിന് മേല്‍ ചുമത്തപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്തെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ഒരു യുവതിയെ വദനസുരതത്തിന് പ്രേരിപ്പിച്ചിരുന്നുവെന്ന് അന്ന് ജോണ്‍ സമ്മതിച്ചിരുന്നു. തുടക്കത്തില്‍ ഒരു ഡസനോളം യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റമായിരുന്നു ജോണിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിന്റെ ഫലമായി ഇത് മൂന്ന് പേരിലേക്ക് ചുരുങ്ങിയിരുന്നു.
trump2
ജോണ്‍ പീഡിപ്പിച്ച പല പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായില്ലെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. മയക്കുമരുന്ന് നല്‍കിയതിനു ശേഷം ചിലരെ സെക്‌സ് ചെയ്യാന്‍ ജോണ്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. താന്‍ പൊലീസിന്റെ വംശീതയുടെ ബലിയാടായിത്തീരുകയായിരുന്നുവെന്നാണ് പുതിയ പുസ്തകത്തിലൂടെ ജോണ്‍ വിശദീകരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള തൊലിയുള്ള താന്‍ വെളുത്ത വര്‍ഗക്കാരികളുമായി സെക്‌സ് ചെയ്യുന്നതില്‍ പൊലീസുകാരടക്കമുള്ള നിരവധി പേര്‍ക്ക് അസൂയയുണ്ടായിരുന്നുവെന്നും അതാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫാഷന്‍ രംഗത്ത് താന്‍ അണിയിച്ചൊരുക്കിയ താരങ്ങളായ ജാനറ്റ് ജാക്‌സന്‍, മേരി ജെ ബ്ലിജ്, ഇവാന്‍കാ ട്രംപ് എന്നിവരെക്കുറിച്ചും ആനന്ദ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇവാന്‍ക ആദ്യമായി മോഡലിങ് ചെയ്യുമ്പോള്‍ ആദ്യത്തെ ഡിസൈനറായി പ്രവര്‍ത്തിച്ചുവെന്ന ക്രെഡിറ്റ് ജോണിന് സ്വന്തമാണ്. അന്ന് വെറും 14 വയസ് മാത്രമായിരുന്നു ഇവാന്‍കയുടെ പ്രായം. ഇവാന്‍ക തനിക്ക് വേണ്ടി അഞ്ച് ഷോകള്‍ ചെയ്തിരുന്നുവെന്നാണ് ജോണ്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ജോണ്‍ ജയിലില്‍ കഴിയുകയാണ്. യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി നിന്‍ത് സര്‍ക്യൂട്ട്  ആനന്ദിന്റെ തടവുശിക്ഷയില്‍ ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജോണിന്റെ കുടുംബം കഴിയുന്നത്. സഹോദരി സഞ്ജന ജോണും അമേരിക്കയിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്.

Related posts