ഭാവനകൾക്ക് കുറവൊന്നുമില്ല! മമ്മൂട്ടിയുടെ ജീവചരിത്രം സംവിധാനം ചെയ്യുന്നത് ജൂഡ്

jude_mammootty_060617മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ ജൂഡ് ആന്‍റണി ജോസഫ് ആണെന്നാണ് പുതിയ വാർത്ത. ചിത്രത്തെ സംബന്ധിച്ച പുറത്തുവരുന്ന വാർത്തകൾ എല്ലാം വസ്തുതാവിരുദ്ധമാണെന്ന് ജൂഡ് വ്യക്തമാക്കിയെന്നും റിപ്പേർട്ടുകളുണ്ട്.

മമ്മൂട്ടിയായി ആര് ചിത്രത്തിലെത്തുമെന്നതാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നിവിൻ പോളി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങളുടെ പേരുകൾ അണിയറയിൽ കേൾക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിൽ നടൻ സുകുമാരന്‍റെ വേഷം അദ്ദേഹത്തിന്‍റെ മകൻ ഇന്ദ്രജിത്ത് അവതരിപ്പിക്കുമെന്നാണ് മറ്റൊരു പ്രചരണം. ശ്രീനിവാസനായി വിനീത് ശ്രീനിവാസൻ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മമ്മൂട്ടിയെ പോലെ ഒരാളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രം ചെയാൻ ഒരുപാട് പഠിക്കാനുണ്ടെന്നാണ് ജൂഡിന്‍റെ അഭിപ്രായം. മാത്രമല്ല, അദ്ദേഹവുമായി ഇക്കാര്യങ്ങളിലെല്ലാം ചർച്ച നടത്തേണ്ടതുണ്ടെന്നും സംവിധായകൻ പറയുന്നു.

എങ്കിലും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഭാവനകൾക്ക് കുറവൊന്നുമില്ല.

Related posts