ന്യൂഡൽഹി: ബുക്കർ പ്രൈസ് ജേതാവും മലയാളിയുമായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ പുറത്തിറങ്ങി. ആവേശകരമായ കാത്തിരിപ്പിനൊടുവിൽ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ ഇന്ന് വായനക്കാരുടെ കൈകളിലേക്ക് എത്തി. ഗോഡ് ഓഫ് സ്മോൾ തിംഗ്സ് എന്ന നോവലിനു ശേഷം ദീർഘ ഇടവേള കഴിഞ്ഞാണ് അരുന്ധതിയുടെ രണ്ടാം നോവൽ പുറത്തിറങ്ങുന്നത്. ഇന്ന് രാവിലെയാണ് നോവലിന്റെ വില്പന ആരംഭിച്ചത്. നോവല്‍ ലഭിക്കുന്നതിന് വേണ്ടി പ്രീ ബുക്കിംഗ് നടത്തിയവരടക്കം രാവിലെ ഒമ്പതിനു തന്നെ ആസ്വാദകര്‍ നോവലിനായി ബുക്ക് സ്റ്റാളുകളിലെത്തിയെന്ന് വിതരണക്കാർ പറയുന്നു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ പ്രമേയമാകുന്നതാണ് പുതിയ നോവൽ. ഗുജാത്ത് കലാപം, കാഷ്മീരിലെ മനുഷ്യവകാശ ധ്വംസനം വര്‍ഗീയകലാപങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്. ഗുജറാത്ത് കലാപത്തിനിടെ പ്രാണരക്ഷാര്‍ഥം നാട് വിട്ട ഭിന്നലിംഗക്കാരിയായ അന്ജുമില് നിന്നാണ് നോവലിന്റെ ആരംഭം.
രാജ്യതലസ്ഥാനത്തെ ഒരു ശ്മാനത്തില്‍ സമാനരായ പലരയെും അവര്‍ കണ്ടുമുട്ടുന്നു. മരണമടഞ്ഞ മകള്‍ക്ക് കത്തെഴുതുന്ന എല്ലാം നഷ്ടപ്പെട്ട അച്ഛന് , ഗസ്റ്റ് ഹൗസിലെ ദമ്പതികള്‍, ഒറ്റപ്പെടലില്‍ നോട്ട് ബുക്കുകള്‍ തിരിച്ചും മറിച്ചും സമയം കൊല്ലുന്ന സ്ത്രീ, ഭ്രാന്തമായ കഥാപാത്രങ്ങളിലൂടെയാണ് സമകാലിക യാഥാര്‍ഥ്യങ്ങളിലൂടെയുള്ള അരുന്ധതിയുടെ യാത്ര.