ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ടിൽ പരസ്പരം കുറ്റപ്പെടുത്തി മെട്രോ ഏജൻസികളായ ഡിഎംആർസിയും കെഎംആർ എല്ലും; ദുരിതത്തിലായി നാട്ടുകാരും

vayllakettu-metro-roadക​ള​മ​ശേ​രി: ക​ള​മ​ശേ​രി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കേ​ണ്ട ചു​മ​ത​ല ആ​രു​ടേ​തെ​ന്ന​തി​നെ​ചൊ​ല്ലി മെ​ട്രോ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം. ഇ​ട​പ്പ​ള്ളി മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ലെ​യും കാ​ന​ക​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കേ​ണ്ട ജോ​ലി ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നാ​ണ് കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഡി​എം​ആ​ർ​സി ആ​ണു ചെ​യ്യേ​ണ്ട​തെ​ന്നു കെ​എം​ആ​ർ​എ​ൽ പ​റ​യു​ന്നു. ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു നി​ല​വി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ല.

മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​നാ​യി ഇ​ട​പ്പ​ള്ളി ടോ​ളി​ലെ കാ​ന​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചി​ട്ട നി​ല​യി​ലാ​ണ്. കാ​ൽ​ന​ട​ക്കാ​രാ​ണ് ഇ​തു കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ന്ന​ത്. മ​ഴ​യ്ക്ക് മു​ന്പേ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യം കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ നി​രാ​ക​രി​ച്ച​താ​ണ് മ​ഴ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യ​ത്.

ഇ​ട​പ്പ​ള്ളി ടോ​ളി​ലു​ണ്ടാ​കു​ന്ന മ​ഴ​വെ​ള്ളം റോ​ഡ​രി​കി​ലെ കാ​ന​ക​ളി​ലൂ​ടെ ഒ​ഴു​കി പ​രു​ത്തേ​ലി തോ​ടി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച മ​ഴ​യ്ക്ക് മു​ന്പേ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ മു​ൻ​കൈ​യെ​ടു​ത്തു  ഇ​ട​പ്പ​ള്ളി പ​രു​ത്തേ​ലി തോ​ട് വൃ​ത്തി​യാ​ക്കി​യി​രു​ന്നു. വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​ണ്ണു​മാ​ണ് തോ​ട്ടി​ൽ വ​ന്ന് അ​ടി​ഞ്ഞി​രു​ന്ന​ത്.

പ​രു​ത്തേ​ലി തോ​ട്ടി​ൽ​നി​ന്നു വെ​ള്ളം തു​ട​ർ​ന്നും ഒ​ഴു​കി പോ​ക​ണ​മെ​ങ്കി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ലെ തോ​ടും വൃ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ങ്കി​ൽ മാ​ത്ര​മെ ഇ​ട​പ്പ​ള്ളി ടോ​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​പ്പ​ള്ളി ടോ​ളി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ട​പ്പ​ള്ളി​യി​ലെ വെ​ള്ള​ക്കെ​ട്ടു​മൂ​ല​മു​ള്ള  ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ച​ര​ക്ക് ലോ​റി​ക​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് ട്രാ​ഫി​ക് വി​ഭാ​ഗം സ​മ​യ​ക്ര​മം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴി​നു മു​ന്പും  രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം മാ​ത്ര​മേ ച​ര​ക്ക് ലോ​റി​ക​ൾ​ക്ക് ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്.

Related posts