കൊച്ചി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കമ്മട്ടിപ്പാടം ഫെയിം നടന് മണികണ്ഠന് (32) ഇന്നു ആശുപത്രി വിട്ടേക്കും. രാവിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുഖത്തിനും കൈയ്ക്കും സംഭവിച്ചിട്ടുള്ള പരിക്ക് സാരമുള്ളതല്ലെന്നും അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം കടവന്ത്രയിലായിരുന്നു അപകടം. ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.