കോയമ്പത്തൂർ: പതിനാലുകാരിയുടെ വിവാഹസൽക്കാരം പോലീസ് ഇടപെട്ട് നിർത്തിവയ്പിച്ചു. ആത്തുപാലം ചുണ്ണാമ്പുകാൽവായിലുള്ള പെൺകുട്ടിയുടെ വിവാഹ സൽക്കാരമാണ് നിർത്തിച്ചത്. കുറിച്ചി സിഡ്കോയിലുള്ള കാർത്തിക് (23) എന്ന യുവാവും പെൺകുട്ടിയും പേരൂർ ക്ഷേത്രത്തിൽ രാവിലെയാണ് വിവാഹിതരായത്.
എന്നാൽ പരാതിയെ തുടർന്ന് സുന്ദരാപുരത്തെ ഹോട്ടലിൽ വൈകുന്നേരം വിവാഹസൽക്കാരം നടക്കുന്നിടെയാണ് പോത്തന്നൂർ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും സൽക്കാരം നിർത്തിവയ്പിച്ച് ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.