കണ്ണൂർ: മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ പാളങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 56657 കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പൂർണമായും രണ്ടു ദിവസവും റദ്ദാക്കി. 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചർ, 56324 മംഗളൂരു-കോയന്പത്തൂർ പാസഞ്ചർ, 56323 കോയന്പത്തൂർ-മംഗളൂരു പാസഞ്ചർ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു.
മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയന്പത്തൂർ പാസഞ്ചർ ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. കോയന്പത്തൂർ-മംഗളൂരു പാസഞ്ചർ കോഴിക്കോട് വരെ സർവീസ് നടത്തുകയുള്ളൂ. 16606 നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും.
22609 മംഗളൂരു-കോയന്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന്റെ യാത്രാസമയം താത്കാലിക പുനഃക്രമീകരിച്ചു. ഈ ട്രെയിൻ മംഗളൂരുവിൽനിന്ന് 45 മിനിറ്റ് വൈകിയാണ് യാത്ര പുറപ്പെടുക. കോയന്പത്തൂരിലെത്താൻ ഒരു മണിക്കൂറോളം വൈകും.