വെള്ളരിക്കുണ്ട്: വയോധികനെ സ്റ്റോപ്പിലിറക്കാതെ വിജനമായ പെരുവഴിയിലിറക്കി വിട്ട കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ.വെള്ളരിക്കുണ്ടിലെ പനച്ചിക്കൽ മാത്യു ലൂക്കോസിനെ കഴിഞ്ഞ വർഷം ജൂണിൽ കരിവെള്ളൂർ സ്റ്റോപ്പിലിറക്കാതെ കിലോമീറ്ററുകൾ അകലെ കണ്ടോത്തിമുക്കിനടുത്തുള്ള വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും ചെയ്തു. മാത്യു ലൂക്കോസ് നല്കിയ പരാതിയിൽ 30 ദിവസത്തിനകം 5000 രൂപ നഷ്ടപരിഹാരം നൽകാനാണ് കാസർഗോഡ് കണ്‍സ്യൂമർ കോടതിയുടെ വിധി.
Related posts
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി കാണാമറയത്ത്; ചോദ്യംചെയ്ത് വിട്ടയച്ചയാൾ വീണ്ടും കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കുത്തിപ്പരിക്കേൽപിച്ച പ്രതി കാണാമറയത്തു തുടരുന്നതിനിടെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്നു...മംഗളൂരു ഉള്ളാൾ സഹ. ബാങ്ക് കവർച്ച: 12 കോടി കവർന്ന സംഘം കടന്നത് കേരളത്തിലേക്ക്?
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന...രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടിയിലേക്ക്; ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനവ്
കൊല്ലം: ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025- ഓടെ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍....