നുണ പറഞ്ഞിട്ടില്ല; പരിണീതി ചോപ്ര

pareenithi

കു​ട്ടി​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ൻ പ​റ​ഞ്ഞ​തു നു​ണ​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​രം പ​രി​ണീ​തി ചോ​പ്ര വീണ്ടും രം​ഗ​ത്ത്. താ​ൻ ഒ​രു സ​ന്പ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും സൈ​ക്കി​ളി​ലാ​ണ് സ്കൂ​ളി​ൽ വ​ന്നി​രു​ന്ന​തെ​ന്നും പ​രി​ണീ​തി അ​ടു​ത്ത​യി​ടെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രി​ണീ​തി​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് താ​ര​ത്തി​നൊ​പ്പം പ​ഠി​ച്ച​യാ​ൾ ഫേസ്ബുക്കി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം വ​ലി​യ വാ​ർ​ത്ത​യാ​യ​ത്.

ഇതിനെതിരേ താരം അന്നു തന്നെ രംഗത്തു വന്നിരുന്നു. പ​രി​ണീ​തി വ​ലി​യ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ നു​ണ പ​റ​യു​ക​യാ​ണെ​ന്നും സ​ഹ​പാ​ഠി​യാ​യ ഖാ​നു ഗു​പ്ത​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​രി​ണീ​തി സൈ​ക്കി​ളി​ൽ സ്കൂ​ളി​ൽ വ​ന്നി​രു​ന്നു​വെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും താ​ര​ത്തി​ന്‍റെ പി​താ​വി​ന് കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഗു​പ്ത വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് താ​രം നു​ണ പ​റ​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം വാ​ർ​ത്ത​യാ​യ​ത്. ഈ ​ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യാ​ണ് പ​രി​ണീ​തി രണ്ടാമതും രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

താ​ൻ നു​ണ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് താ​ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അം​ബാ​ല സ്കൂ​ളി​ലാ​ണ് ഞാ​നും സ​ഹോ​ദ​രന്മാ​രും പ​ഠി​ച്ച​ത്. ഞ​ങ്ങ​ളെ സ്കൂ​ളി​ൽ കൊ​ണ്ടുപോ​കാ​ൻ കാ​റോ ഡ്രൈ​വ​റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ സ​ഹോ​ദ​രന്മാ​ർ ബ​സി​ലും ഞാ​ൻ സൈ​ക്കി​ളി​ലു​മാ​ണ് സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. എ​ന്‍റെ അ​ച്ഛ​ന് ഒ​രു കാ​റു​ണ്ടാ​യി​രു​ന്നു. സൈ​ക്ക​ളി​ൽ ഞാ​ൻ പോ​കു​ന്പോ​ൾ അ​ദ്ദേ​ഹം കാ​റി​ൽ പി​ന്തു​ട​രു​മാ​യി​രു​ന്നു. ഞാ​ൻ സു​ര​ക്ഷി​ത​യാ​യി സ്കൂ​ളി​ൽ എ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു വ​രു​ത്തും.

അ​ച്ഛ​ന്‍റെ കാ​ർ ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മ​ക്ക​ളാ​യ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ആ ​കാ​റി​ൽ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. എ​നി​ക്ക് സൈ​ക്ക​ിളി​ൽ സ്കൂ​ളി​ൽ പോ​കു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ എ​ന്‍റെ സു​ര​ക്ഷ​യെ ക​രു​തി​യും എ​ന്നെ സ്വ​ത​ന്ത്ര വ്യ​ക്തി​യാ​യി മാ​റ്റു​ന്ന​തി​നു​മാ​യി​രു​ന്നു സൈ​ക്കി​ളി​ൽ സ്കൂ​ളി​ൽ അ​യ​ച്ച​തെ​ന്ന് ഇ​പ്പോ​ൾ മ​ന​സി​ലാ​കു​ന്നു-​പ​രി​ണീ​തി വ്യ​ക്ത​മാ​ക്കു​ന്നു.

Related posts