ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച് സെ​മിയെന്ന ഇന്ത്യയുടെ മോഹത്തെ ക​ശാ​പ്പ് ചെ​യ്ത് ല​ങ്ക

lankaല​ണ്ട​ൻ: ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച് സെ​മി ഉ​റ​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ മോ​ഹ​ത്തെ ല​ങ്ക ത​ല്ലി​ത്ത​ക​ർ​ത്തു. ഗ്രൂ​പ്പ് ബി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 321 റ​ൺ​സി​ന്‍റെ വെ​ല്ലു​വി​ളി ല​ങ്ക 48.4 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രെ മൈ​താ​ന​ത്തി​ന്‍റെ നാ​ലു​പാ​ടും പ​റ​ത്തി​യാ​ണ് ല​ങ്ക വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ചോ​ർ​ന്ന കൈ​ക​ളും മോ​ശം ഫീ​ൽ​ഡി​ഗും ചേ​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ പ​ത​നം പൂ​ർ​ത്തി​യാ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യും (76) കു​ശാ​ൽ മെ​ൻ​ഡി​സും (89) ന​ട​ത്തി​യ വീ​രോ​ജി​ത പോ​രാ​ട്ട​മാ​ണ് ല​ങ്ക​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് വി​ജ​യ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി. 97 പ​ന്തി​ലാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ച്ച് സെ​ഞ്ചു​റി​തി​ക​ച്ച​ത്.

ടീം ​സ്കോ​ർ 11 ൽ ​നി​ൽ​ക്കെ ഓ​പ്പ​ണ​ർ നി​രോ​ഷ​ൻ (7) പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന ഈ ​കൂ​ട്ടു​കെ​ട്ട് ല​ങ്ക​യെ വി​ജ​യ​വ​ഴി​യി​ൽ എ​ത്തി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. ഒ​ന്നി​ന് 170 എ​ന്ന സു​ര​ക്ഷി​ത നി​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ക്ക​റ്റ് വീ​ഴ്ച. ഇ​ല്ലാ റ​ണ്ണി​നോ​ടി​യ ഗു​ണ​തി​ല​ക, ധോ​ണി​യു​ടെ കി​ടി​ല​ൻ സ്റ്റ​മ്പിം​ഗി​ൽ പു​റ​ത്ത്. പി​ന്നാ​ലെ മ​റ്റൊ​രു റ​ൺ ഔ​ട്ടി​ൽ കു​ശാ​ൽ മെ​ൻ​ഡി​സും കൂ​ടാ​രം ക​യ​റി.

ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത ഇ​രു​വ​രും മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ല​വ​ട്ടം ഇ​ന്ത്യ​ൻ ഫീ​ൽ​ഡ​ർ​മാ​ർ ഇ​രു​വ​രെ​യും കൈ​വി​ട്ടു. ഗു​ണ​തി​ല​ക 47-ാം പ​ന്തി​ൽ അ​ർ​ധ​ശ​ത​കം തി​ക​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഓ​വ​റി​ൽ പ​ന്തി​നെ വേ​ലി​ക്കെ​ട്ടി​നു പു​റ​ത്തേ​ക്ക് പാ​യി​ച്ചാ​ണ് ഗു​ണ​തി​ല​ക അ​ർ​ധ​ശ​ത​കം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മെ​ൻ​ഡി​സ് 65 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ജ​ഡേ​ജ​യെ അ​തി​ർ​ത്തി ക​ട​ത്തി​യാ​ണ് മെ​ൻ​ഡി​സ് ഫി​ഫ്റ്റി ക​ട​ന്ന​ത്.

ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ കു​ശാ​ൽ‌ പേ​രേ​ര​യും (47) ക്യാ​പ്റ്റ​ൻ എ​യ്ഞ്ച​ലോ മാ​ത്യൂ​സും (52) ല​ങ്ക​യെ കൂ​ടു​ത​ൽ പ​രി​ക്കി​ല്ലാ​തെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​രു​വ​രും പു​റ​ത്താ​യി​ല്ലെ​ങ്കി​ലും അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ‌​ത്തി​യാ​ക്കു​മു​മ്പ് പെ​രേ​ര പേശി​വ​ലി​വി​നെ തു​ട​ർ​ന്ന് മൈ​താ​നം വി​ട്ടു. പ​ക​ര​മെ​ത്തി​യ ഗു​ണ​ര​ത്ന​യും (34) ത​ന്‍റെ ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച​പ്പോ​ൾ ല​ങ്ക​യ്ക്ക് ആ​ധി​കാ​രി​ക ജ​യ​മൊ​രു​ങ്ങി.

നേ​ര​ത്തെ ശി​ഖ​ർ ധ​വാ​ന്‍റ 10-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 321 റ​ൺ​സ് അ​ടി​ച്ചൂ​കൂ​ട്ടി. 125 റ​ൺ​സ് നേ​ടി​യ ധ​വാ​ന്‍റെ ചി​റ​കി​ലേ​റി​യാ​ണ് ഇ​ന്ത്യ പ​റ​ന്നു​യ​ർ​ന്ന​ത്. 15 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​ടം​കൈ​യ​ൻ ഓ​പ്പ​ണ​റു​ടെ ഇ​ന്നിം​ഗ്സ്. രോ​ഹി​ത് ശ​ർ​മ (78), എം.​എ​സ്.​ധോ​ണി (63) എ​ന്നി​വ​ർ ധ​വാ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ര​ണ്ടാ​മ​തും ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക്യാ​പ്റ്റ​ന് വേ​ണ്ടി ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​ർ മ​നോ​ഹ​ര ബാ​റ്റിം​ഗാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. രോ​ഹി​ത്-​ധ​വാ​ൻ സ​ഖ്യം ഒ​ന്നാം വി​ക്ക​റ്റി​ൽ 138 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ 78 റ​ൺ​സ് നേ​ടി​യ രോ​ഹി​ത് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ കോ​ഹ്‌​ലി (0), യു​വ​രാ​ജ് (7) എ​ന്നി​വ​ർ പു​റ​ത്താ​യ​ത് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. അ​ഞ്ചാ​മ​നാ​യി ധോ​ണി ക്രീ​സി​ലെ​ത്തി​യ​തോ​ടെ സ്കോ​റിം​ഗ് വേ​ഗം കൂ​ടി.

52 പ​ന്തി​ൽ ഏ​ഴ് ഫോ​റും ര​ണ്ടും സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ധോ​ണി​യു​ടെ ഇ​ന്നിം​ഗ്സ്.
അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച കേ​ദാ​ർ ജാ​ദ​വ് ഇ​ന്ത്യ​ൻ സ്കോ​ർ 321-ൽ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജാ​ദ​വ് 13 പ​ന്തി​ൽ മൂ​ന്ന് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പ​ടെ 25 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

Related posts