സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ഴ എ​ത്തി​യ​പ്പോ​ൾ കു​ട നി​വ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു

bikil-kuda1ചി​റ്റൂ​ർ: ബൈ​ക്കി​ൽ നി​ന്നും താ​ഴെ​വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. ചി​റ്റൂ​ർ കൊ​ള്ളു​പ്പ​റ​ന്പ് ചു​ള്ളി​യോ​ട് വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ സ​ജി​ത (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​റി​ന് അ​ണി​ക്കോ​ട്ടി​ൽ​വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ഴ എ​ത്തി​യ​പ്പോ​ൾ കു​ട നി​വ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​ത​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Related posts