മദ്യവ്യാപാരികള്‍ക്കും മദ്യപാനികള്‍ക്കും സന്തോഷംതരുന്ന നടപടിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മദ്യനിരോധനം കൊണ്ട് മദ്യപാനം നിര്‍ത്താന്‍ സാധിക്കില്ലെന്നും മറിച്ച് ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ട ഒന്നാണ് ആളുകളുടെ മദ്യപാനശീലമെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഏകദേശം ഒരുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അവര്‍ നടത്തിയ ഒരു വാഗ്ദാനമാണ്, പുതിയ മദ്യനയം രൂപപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കെപിഎസി ലളിതയാണ് പാര്‍ട്ടിയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. യുഡിഎഫ് പറയുന്നതും പ്രചരിപ്പിക്കുന്നതുമായ മദ്യനയം തീര്‍ത്തും തെറ്റാണെന്നും ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്തുനിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പുതിയ രീതിയിലുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടികള്‍ നടത്തുന്ന കപടവാഗ്ദാനങ്ങള്‍ക്ക് മറ്റൊരുദാഹരണമാവുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പരസ്യം.
Related posts
ശബരിമല മണ്ഡലകാല തീർഥാടനം; 32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കി; പരാതിരഹിത തീർഥാടനകാലമെന്ന് മന്ത്രി വാസവൻ
ശബരിമല: ശബരിമല മണ്ഡലകാലത്ത് ദർശനത്തിനെത്തിയത് 32.50 ലക്ഷം തീർഥാടകർ.ബുധനാഴ്ച വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്....പവിത്രാ പിഴയടച്ചിട്ട് പോയാൽ മതി… ട്രാക്കിൽ നിന്ന് അദ്ഭുതകരമായ രക്ഷപെടൽ, പക്ഷേ കോടതിയുടെ കണ്ണ് വെട്ടിച്ച് രക്ഷപെടാനായില്ല; പിഴയിട്ട് റെയിൽവേ
കണ്ണൂർ: പന്നേൻപാറയിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ കടന്നുപോകുന്നതിനിടെ കമിഴ്ന്നു കിടന്നു പോറൽ പോലുമേൽക്കാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഗൃഹനാഥന് ഒടുവിൽ റെയിൽവേയുടെ...മലയാളി ക്രിസ്മസ് ആഘോഷിച്ചത് 152 കോടിയുടെ മദ്യം കുടിച്ച്; 78 ലക്ഷത്തിന്റെ മദ്യംകുടിച്ച് ചാലക്കുടി ഒന്നാമത്; പിന്നാലെ ചങ്ങനാശേരിയും തിരുവവന്തപുരവും
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബീവറേജസ് കോർപറേഷൻ വഴി വിൽപ്പന നടത്തിയത് 152.06 കോടി രൂപയുടെ മദ്യം. 24ന് 97.42 കോടി...