ധരിച്ച് മുഷിഞ്ഞു എന്നുതോന്നുന്നുമ്പോഴാണ് സാധാരാണഗതിയില്‍ വസ്ത്രങ്ങള്‍ അലക്കുന്നത്. എന്നാല്‍ അഴുക്കു പുരണ്ടാല്‍ പോലും ആളുകള്‍ കഴുകാന്‍ മടിക്കുന്ന ഒരു വസ്ത്രമായാണ് ജീന്‍സ് അറിയപ്പെടുന്നത്. കട്ടിയേറിയ തുണിയും അലക്കിയാല്‍ ഉണങ്ങാനുള്ള ബുദ്ധിമുട്ടുമാണ് ജീന്‍സിനെ അലക്കാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവര്‍ സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് സ്ഥിരമായി ഇരയാകുറുമുണ്ട്. സോഷ്യല്‍മീഡിയകളിലും ഇതുസംബന്ധിച്ച് ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ജീന്‍സ് കഴുകാത്തവരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് വകനല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ ലോക പ്രശസ്ത ജീന്‍സ് ബ്രാന്റ് ലിവൈസിന്റെ സിഇഒ ചിപ് ബെര്‍ഗ് ഫോര്‍ച്ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ജീന്‍സ് കഴുകരുത് എന്നാണ്. ജീന്‍സ് കഴുകുന്നത് അബദ്ധമാണ് എന്നുതന്നെയാണ് ഇദ്ദേഹം തറപ്പിച്ചുപറയുന്നത്. അപൂര്‍വ്വമായി മാത്രമേ ജീന്‍സ് കഴുകേണ്ടതേയുള്ളു എന്നും ചിപ് ബെര്‍ഗ് പറയുന്നു. തുടരെ തുടരെ കഴുകുന്നത് ജീന്‍സിന്റെ ആയുസ് കുറയ്ക്കും. പകരം ചെളിപറ്റിയ ഭാഗം മാത്രം വൃത്തിയാക്കുക. ഇടയ്ക്ക് ഇടയ്ക്ക് കഴുകുന്നത് ജീന്‍സ് കേടുവരുത്താനും വെള്ളം പാഴാക്കാനും മാത്രമേ ഉപകരിക്കു എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല വാഷിങ് മെഷീന്‍ ഉപയോഗിക്കാതെ കൈ കൊണ്ടു മാത്രമേ ജീന്‍സ് ്കഴുകാവുള്ളു എന്നും ഇദ്ദേഹം പറയുന്നുണ്ട്. ജീന്‍സ് ഉപയോഗിക്കുന്നവര്‍ ജീന്‍സ് മുതലാളിയുടെ ഈ ഉപദേശം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.