സംസ്കാരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ എന്നവകാശപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് തലകുനിക്കേണ്ട രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെക്സ് ഡോളുകള്‍ ഉള്‍പ്പെടെ മാറി മറിയുന്ന ലൈംഗിക സംസ്ക്കാരത്തെക്കുറിച്ച് പറയുമ്പോള്‍ അതൊക്കെ അങ്ങ് വിദേശത്തല്ലേ എന്നാണ് ഇത്രയും നാള് ഇന്ത്യക്കാര്‍ ചിന്തിച്ചുകൊണ്ടിരുന്നത്. കാലം മുന്നോട്ടുപോവുന്നതിനനുസരിച്ച് ഇന്ത്യാക്കാരന്റെ ലൈംഗിക സങ്കല്‍പ്പങ്ങളും മാറിമറിയുകയാണെന്നും വിദേശത്തെ പോലെ തന്നെ സെക്സ് ഡോളുകളുടെ ഉപയോഗം ഇവിടെയും വര്‍ദ്ധിക്കുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിലാണ് ഇതിന് ആവശ്യക്കാരേറെയെന്നും ഓരോ വര്‍ഷം കഴിയുന്തോറും ആവശ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്ദ്ധനവാണുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ദിവസേനയെന്നവണ്ണം നിരവധി സെക്സ് ഡോളുകളാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തുന്നത്. എന്നാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഇതിനെതിരെ കര്‍ശനമായി നോ പറഞ്ഞിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം വസ്തുക്കളും ലണ്ടന്‍, ഹോങ്കോങ്, സിങ്കപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തുന്നവയാണ്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 169 ഉം, 2015-16 വര്‍ഷത്തില്‍ 238 പാഴ്സലുകളുമാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് കിട്ടിതെങ്കില് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 342 പാഴ്സലുകളാണ് കിട്ടിയത്. അതായത്, രണ്ടേരണ്ട് വര്‍ഷംകൊണ്ട് ഇരട്ടിയിലധികം ആവശ്യക്കാരാണുണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ആവശ്യക്കാരില്‍ ഏറയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതലും വരുന്നത് വേലക്കാരുടെയും ഡ്രൈവര്‍മാരുടെയുമൊക്കെ പേരിലാണ്. സെക്സ് ടോയ്സ് ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയില്‍ കടുത്ത നിരോധനമുണ്ട്. സെക്സ് ടോയ്സിന്റെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്നം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. 300 മുതല്‍ 15,000 രൂപവരെ വിലവരുന്ന ഉപകരണങ്ങളാണ് പലരീതിയില്‍ ആളുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചുവരുന്നത്. ഭാവിതലമുറയെക്കൂടി മോശമായി ബാധിക്കുന്ന ഈ പ്രവണതകളൊക്കെ രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കേണ്ടതാണ്.