തൊടുപുഴ: ആശുപത്രി ജീവനക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. മേലുകാവ് ഇടമറുക് തോട്ടപ്പറമ്പില്‍ ഷാജിമോന്‍ ജേക്കബി (48) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ആശുപത്രിയിലെ റെക്കോര്‍ഡ്സ് മുറിയില്‍ വച്ച് കഴിഞ്ഞ മാസം 28 നാണ് ഇതുപതുകാരിയായ യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു.
പീഡന ശ്രമത്തിനിടയില്‍ യുവതിയുടെ കൈയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യുവതി ആശുപത്രിയിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്കു നല്കിയ പരാതിയെതുടര്‍ന്ന് ചെയര്‍മാനാണ് പോലീസിനു പരാതി കൈമാറിയത്. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.