കൊയിലാണ്ടി: മൊബൈൽ ഷോപ്പുകൾ തകർത്ത് മോഷണം. കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപത്തെ ഗൾഫ് ബസാറിലെ കണയങ്കോട് ഫാസിൽ ഫമീസിന്റെ ഉടമസ്ഥതയിലുള്ള ഫോർജിമൊബൈൽ കടയിലും, സമീപത്തുള്ള ഉള്ളൂർ സ്വദേശി ആഷികിന്റെ ഗ്രീൻ മൊബൈൽ ഹബ്ബ് എന്ന കടകളിലുമാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്തശേഷം ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
ഫോർജിമൊബൈൽ ഷോപ്പിൽ നിന്നും. ലാപ്പ്ടോടോപ്പും, റിപ്പയറിനു വെച്ചിരുന്ന നിരവധി ഫോണുകളുമാണ് മോഷണം പോയത് ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ഗ്രീൻ ഹബ്ബ് മൊബൈലിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ ഫോണുകൾ മോഷണം പോയിട്ടുണ്ട്. ഇന്നലെ രാത്രി ഒന്പതോടെ കടയടച്ച് പോയതായിരുന്നു ഉടമകൾ. കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് കടയിലെത്തി പരിശോധന നടത്തി. കടയിലേ സിസിടിവി കാമറയും പരിശോധിക്കുന്നുണ്ട്.
സമീപത്തെ കടകളിലെ സിസിടിവി കാമറകളും പരിശോധിക്കുന്നുണ്ട്. കൊയിലാണ്ടിയിൽ ഏതാനും ദിവസം മുമ്പ് മൊബൈൽ ഫോൺ കടയിൽ മോഷണം നടന്നിരുന്നു. കൊയിലാണ്ടിയിൽ രാത്രികാല പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.