കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകര്‍ത്ത പനാമ കപ്പല്‍ അംബര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത് അനുമതിയില്ലാതെയെന്നു സൂചന. കപ്പലിലെ ജീവനക്കാരെ പൊലീസും കോസ്റ്റ് ഗാര്‍ഡും വിശദമായി ചോദ്യം ചെയ്യും. അതിനിടെ സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലയെന്നാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ അറിയിച്ചത്. അപകടമുണ്ടാക്കിയ കപ്പല്‍ ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കടല്‍ക്കൊലക്കേസിലെ വീഴ്ചകള്‍ മനസ്സിലാക്കിയാണ് പൊലീസും കോസ്റ്റ് ഗാര്‍ഡും നീങ്ങുന്നത്. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെയാണ് വിദേശ കപ്പല്‍ പൊലീസ് കണ്ടെത്തിയത്.
അംബറിന്റെ കപ്പിത്താനെതിരേ നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എംപി.ദിനേശ് അറിയിച്ചു. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വിദേശ കപ്പലിനെതിര ചുമത്തുന്നത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്. അപകടം ഉണ്ടായിട്ടും കപ്പല്‍ നിര്‍ത്താതെ പോയതാണ് കപ്പിത്താനെതിരേ കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
പനാമ രജിസ്‌ട്രേഷനുള്ള ആംബര്‍ മത്സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാതാ എനന ബോട്ടിനെയാണ് ഇടിച്ചു തകര്‍ത്തത്. ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലക്ഷദ്വീപ്,മിനിക്കോയ് കപ്പല്‍ ചാലിനടുത്താണ് കസ്റ്റഡിയിലെടുത്ത ഈ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഉച്ചയോടെ ഈ ബോട്ട് കൊച്ചിയിലേക്കു എത്തിക്കും. പുതുവൈപ്പിനില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. അതിന് ശേഷം ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്.
രണ്ടു ദിവസം മുമ്പ് മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ വന്നിടിക്കുന്നത്. പൂര്‍ണമായി തകര്‍ന്ന ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 11 പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തൊട്ടടുത്ത് ഉണ്ടായിരുന്ന സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടി കടലില്‍ വ്യാപക തിരച്ചില്‍ നടക്കുകയാണ്.
നേവിയും കോസ്റ്റുഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. 2012 ഫെബ്രുവരി 15ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വെടിയേറ്റു മരിച്ച സംഭവത്തിന് സമാനമാണ് ഇതും. എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് വെടിയേറ്റ് മലയാളിയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, തമിഴ്‌നാട്, കന്യാകുമാരിയിലെ ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവര്‍ കൊല്ലപ്പെട്ടത്.കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കൊലക്കേസ് സംബന്ധിച്ച കേസ് സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയന്‍ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. എന്നാല്‍ ഇറ്റലിക്ക് പിന്നീട് ആ നിലപാടു മാറ്റുകയും പ്രതികളുടെ വിചാരണ ഇന്ത്യന്‍ നിയമമനുസരിച്ച് ഇന്ത്യയില്‍തന്നെ നടത്തണം എന്ന ആവശ്യത്തിനു വഴങ്ങുകയും ചെയ്തു. എന്നാല്‍ ഈ കേസ് എങ്ങുമെത്താതെ നീളുകയാണ്. വീണ്ടും ഒരു അബദ്ധം പറ്റാതിരിക്കുവാന്‍ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്.