കൊച്ചി :മണ്‍സൂണ്‍ ടൂറിസത്തിന്റെ ലഹരി പകര്‍ന്ന് കപ്പലുകളിലെ രാജകുമാരിയെന്നറിയപ്പെടുന്ന ‘മജസ്റ്റിക് പ്രിന്‍സസ്’ കൊച്ചി തീരത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ ആറിനാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ ജലയാനം കൊച്ചി തുറമുഖത്തെത്തിയത്.മെജസ്റ്റിക്കിന്റെ ആദ്യ യാത്രയാണിത്. 3400 വിനോദസഞ്ചാരികളും 1360 ജീവനക്കാരുമായാ ണ് മെജസ്റ്റിക് പ്രിന്‍സ് കൊച്ചിയിലെത്തിയത്.കൊച്ചി, ആലപ്പുഴ തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ പുരാവസ്തു സ്മാരകങ്ങള്‍ പൗരാണിക കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് കൊച്ചിയിലെ മണ്‍സൂണ്‍ മഴ വേറിട്ട ലഹരിയായി മാറി. റൗണ്ട് ടേണ്‍ സമ്പ്രദായത്തിലുടെ 100 വിനോദ സഞ്ചാരികള്‍ നെടുമ്പാശ്ശേരി വഴി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പുതുതായി 100 സഞ്ചാരികള്‍ കൊച്ചിയില്‍ നിന്നുള്ള കപ്പല്‍യാത്രയില്‍ പങ്കു ചേര്‍ന്നു.
ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ മജസ്റ്റിക് ഇപ്പോള്‍ കൊളംബോയ്ക്കു തിരിച്ചിരിക്കുകയാണ്. അവിടെനിന്നും മലേഷ്യ വഴി സിംഗപ്പൂരിലെത്തിച്ചേരും. 2017 മാര്‍ച്ചില്‍ കടല്‍യാത്രാ സേവനം തുടങ്ങിയ മജസ്റ്റിക്ക് പ്രിന്‍സിന് 143 ടണ്‍ കേവുഭാരമുണ്ട്. 19 നിലകളിലായി 1780 മുറികളും കലാ കായിക
വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങളുമുണ്ട്.
330 മീറ്റര്‍ നീളമുള്ള മെജസ്റ്റിക് പ്രിന്‍സ് കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫിലാണ് നങ്കൂരമിട്ടത് .ഇവിടെനിന്ന് സാമുദ്രികയിലെത്തിയ സഞ്ചാരികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര തിരിച്ചത് .550 സഞ്ചാരികളെ ഇ-വിസ നല്കിയും തുറമുഖം സഹായിച്ചു. 50 ഓളം ബസുകളും കാറുകള്‍ ഓട്ടോകള്‍ എന്നിവയിലാണ് സഞ്ചാരികള്‍ നാടുകാണാനിറങ്ങിയത്. ജിഎസി. ഷിപ്പിംഗാണ് ക്ലീയറിംഗ് ഏജന്റ. ലോട്ടസ്സ് ടൂര്‍സ് ട്രാവല്‍ ഏജന്റുമാണ്. മജസ്റ്റിക് പ്രിന്‍സസിന്റെ വരവ് 55 ലക്ഷം രൂപയുടെ വരുമാനമാണ് കൊച്ചി തുറമുഖത്തിന് നേടിക്കൊടുത്തത്. മാത്രമല്ല ഇത് മണ്‍സൂണ്‍ ടൂറിസത്തിന് ഊര്‍ജം പ്കരുമെന്നും പ്രതീക്ഷിക്കുന്നു.