ഫ്ര​ഞ്ച് ഓ​പ്പ​ണിന്‍റെ പത്ത് കിരീടം സ്വന്തമാക്കിറിക്കാഡിട്ട് നദാൽ

nadalപാ​രി​സ്: ക​ളി​മ​ൺ ക​ളി​ത്ത​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ റാ​ഫേ​ൽ ന​ദാ​ലി​ന് റൊ​ളാം​ഗ് ഗാ​രോ​സി​ൽ പ​ത്താം കി​രീ​ടം. സ്റ്റാ​ൻ വാ​വ്റി​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ന​ദാ​ൽ‌ ഫ്ര‍‍​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം ചൂ​ടി. സ്കോ​ർ: 6-2, 6-3, 6-1. ഒ​രേ ഗ്രാ​ൻ​ഡ് സ്ലാം ​ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ന്നെ 10 ത​വ​ണ ചാ​മ്പ്യ​നാ​യെ​ന്ന റി​ക്കാ​ർ​ഡും ഇ​നി ന​ദാ​ലി​ന് സ്വ​ന്തം. ഓ​പ്പ​ൺ എ​റ​യിൽ ഒ​രു പു​രു​ഷ, വ​നി​താ താ​ര​ത്തി​നും എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത നേ​ട്ട​മാ​ണ് ന​ദാ​ൽ‌ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ ന​ദാ​ലി​ന്‍റെ 15–ാം കി​രീ​ട നേ​ട്ടം കൂ​ടി​യാ​ണി​ത്. ഇ​തോ​ടെ ന​ദാ​ൽ സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റി​ന്‍റെ നേ​ട്ട​ത്തി​ന് മൂ​ന്നു കി​രീ​ടം മാ​ത്രം പി​ന്നി​ലെ​ത്തി. പ്ര​ധാ​ന​ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ലാ​ശ​പ്പോ​രി​ന് ഇ​റ​ങ്ങി​യാ​ൽ കി​രീ​ട​വു​മാ​യി തി​രി​ച്ചു​ക​യ​റു​ന്ന വാ​വ്റി​ങ്ക​ൻ ച​രി​ത്ര​വു​മാ​ണ് ന​ദാ​ലി​നു മു​ന്നി​ൽ വ​ഴി​മാ​റി​യ​ത്. നേ​ര​ത്തെ മൂ​ന്നു ഫൈ​ന​ലു​ക​ൾ‌ ക​ളി​ച്ച വാ​വ്റി​ങ്ക മൂ​ന്നി​ലും ചാ​മ്പ്യ​നാ​യി​രു​ന്നു. ഇ​ത്ത​വ​ണ ന​ദാ​ലി​നു മു​ന്നി​ൽ ആ ​റി​ക്കാ​ർ​ഡി​നും ഇ​ള​ക്കം ത​ട്ടി.

Related posts