തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് ശന്പളം ലഭിക്കും. ജീവനക്കാർക്ക് ശന്പളം ലഭിക്കുന്നതിനായി വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുള്ളതായി ഗതാഗതമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശന്പളയിനത്തിൽ 80 കോടി രൂപയാണ് കെഎസ്ആർടിസിക്ക് പ്രതിമാസം ചെലവ്.
ശന്പളവും പെൻഷനും ഉൾപ്പെടെ 140 കോടി രൂപ പ്രതിമാസം കണ്ടെത്തേണ്ടി വരും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകളുടെ പലിശയിനത്തിൽ നല്ലൊരു തുക ബാങ്കുകൾക്ക് അടച്ച് വരികയാണ്. കെഎസ്ആർ ടിസി യിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ സഹായം സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി തേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ വിവിധ ബാങ്കുകളിൽ നിന്നും ദീർഘകാലയളവിലേക്ക് വായ്പ വാങ്ങുന്നതിന് മന്ത്രി ശരത്പവാറിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മന്ത്രി തോമസ് ചാണ്ടി ഡൽഹിയിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച തുടരുകയാണ്.