പോത്തന്‍കോട് : കാട്ടായിക്കോണത്ത് കുളിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ് കരിക്കും. സംഭവത്തിൽ പോത്തന്‍കോട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്നു വ്യക്തമായി അറിയാന്‍ കഴിയുകയുള്ളൂ എന്ന് പോത്തന്‍കോട് എസ്ഐ അശ്വനികുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
കാട്ടായിക്കോണം കൂനയില്‍ ക്ഷേത്രത്തിനു സമീപം കൂനയി ല്‍ വീട്ടി ല്‍ പല്ലവിയി ല്‍ സജികുമാറിന്റെയും (പല്ലവി കുട്ടന് ), മഹേശ്വരിയുടെയും മക ള്‍ കാവ്യ .എം.എസിനെയാണ് കുളിമുറിയി ല്‍ ഇന്നലെ വൈകുന്നേരം 5:30 ഓടെ മരിച്ച നിലയി ല്‍ കണ്ടെത്തിയത്. കുട്ടി എല്ലാ ദിവസവും ഒറ്റയ്ക്കാണ് കുളിമുറിയില്‍ കുളിക്കാന്‍ പോകുന്നത്. വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ കുളിമുറിയി ല്‍ പോയി നോക്കുമ്പോ ള്‍ വാതില്‍ അകത്ത് കുറ്റിയിട്ട നിലയില്‍ ആയിരുന്നു.
കുട്ടിയെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ മാതാവ് വാതില്‍ ചവിട്ടിത്തുറന്ന് നോക്കുമ്പോ ള്‍ ചുമരിലെ വസ്ത്രങ്ങള്‍ തൂക്കുവാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പൈപ്പിന്റെ ഹുക്കില്‍ കുട്ടി കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി നിൽ ക്കുകയാ യിരുന്നു. തുടര്‍ന്നു കുട്ടിയെ അഴിച്ചു താഴെ കിടത്തി വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്നു മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നുഎന്നാണു മാതാവ് പോലീസിനോട് പറഞ്ഞത്. പോത്തന്‍കോട് മേരി മാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ.സഹോദരൻ കാർത്തികേയൻ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.