ബ്രിട്ടനെ ഞെട്ടിച്ച പെണ്‍കുട്ടി! അമ്മയെയും അനുജത്തിയെയും വെട്ടിനുറുക്കി; പിന്നെ, അവളും കാമുകനും പ്രേതസിനിമ കണ്ടു രസിച്ചു…

murderers

തി​രു​വന​ന്ത​പു​ര​ത്തെ ന​ന്ദ​ൻ​കോ​ട്ട് മ​ക​ൻ അ​ച്ഛ​നേ​യും അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും അ​മ്മ​യു​ടെ സ​ഹോ​ദ​രി​യേ​യുംകൊ ​ന്നു​ത​ള്ളി​യ വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ കേ​ട്ട​ത്. ഇ​വി​ടെ പ്ര​തി​യു​ടെ പ്രാ​യം 30 വ​യ​സാ​യി​രു​ന്നു. എ​ന്നാ​ൽ 14-ാം വ​യ​സി​ൽ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ബ്രി​ട്ട​ണി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഇ​ര​ട്ട കൊ​ല​പാ​ത​കി​യാ​യി രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് കിം ​എ​ഡ്വേ​ർ​ഡ് എ​ന്ന പെ​ണ്‍​കു​ട്ടി.

16 വ​യ​സു​ള്ള ഒ​രു ബ്രി​ട്ടീ​ഷ് പെ​ണ്‍​കു​ട്ടി​യാ​ണ് കിം ​എ​ഡ്വേ​ർ​ഡ്സ്. ര​ണ്ടു വ​ർ​ഷം മു​ന്പ് ഇ​വ​ൾ ഇ​ര​ട്ട​കൊ​ല​പാ​ത​കം ന​ട​ത്തി. കൊ​ന്ന​ത് വേ​റെ ആ​രേ​യു​മ​ല്ല. സ്വ​ന്തം അ​മ്മ​യെ​യും കു​ഞ്ഞ​നു​ജ​ത്തി​യെ​യും. ക്രൂ​ര​മാ​യ ഈ ​കൊ​ല​പാ​ത​ക​ത്തി​ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ളൊ​ക്കെ ചെ​യ്തു​കൊ​ടു​ത്ത​ത് സ്വ​ന്തം കാ​മു​ക​നും.2015 ഏ​പ്രി​ൽ 13 നാ​ണ് ബ്രി​ട്ട​നെ ആ​കെ ന​ടു​ക്കി​യ ആ ​സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ട​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം​പാ​കം ചെ​യ്തു ന​ൽ​കു​ന്ന എ​ലി​സ​ബ​ത്ത് എ​ഡ്വേ​ർ​ഡ്സ് എ​ന്ന 49 കാ​രി​യേ​യും അ​വ​രു​ടെ ഇ​ള​യ​മ​ക​ൾ 13 വ​യ​സു​കാ​രി കെ​യി​റ്റി​യെ​യും ഇ​രു​വ​രു​ടെ​യും മു​റി​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തു​ന്പോ​ൾ മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. മു​റി​യാ​കെ ചോ​ര​യി​ൽ കു​ളി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ എ​ലി​സ​ബ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ എ​ട്ടു​ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടേ​യും ത​ല​യും ഉ​ട​ലും ഏ​ക​ദേ​ശം വേ​ർ​പെട്ട നി​ല​യി​ലാ​യി​രു​ന്നു.

പോ​ലീ​സ് വി​ശ​ദ​മാ​യി​ത്ത​ന്നെ അ​ന്വേ​ഷ​ണം​ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട എ​ലി​സ​ബ​ത്തി​ന്‍റെ മൂ​ത്ത​മ​ക​ൾ കി​മ്മി​നേ​യും അ​വ​ളു​ടെ കാ​മു​ക​ൻ ലൂ​ക്ക​സ് മാ​ർ​ക്ക​മി​നേ​യും ഇ​രു​വ​രും പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ​നി​ന്ന് കാ​ണാ​താ​യി. ഇ​വ​രെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ്വ​ന്തം അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ന്ന​ത് താ​നും കാ​മു​ക​നും ചേ​ർ​ന്നാ​ണെ​ന്ന സ​ത്യം കിം ​പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

അ​മ്മ​യ്ക്ക് ഇ​ള​യ സ​ഹോ​ദ​രി​യോ​ടാ​ണ് കൂ​ടു​ത​ൽ സ്നേ​ഹം എ​ന്ന ചി​ന്ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു കിം ​പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൊ​ല ന​ട​ത്തി​യ​തി​നു പ​ത്തു​ദി​വ​സം​മു​ന്പു​ത​ന്നെ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. ത​നി​ച്ച് ഈ ​കൃ​ത്യം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ കിം ​ത​നി​ക്ക് ഏ​റ്റ​വും വി​ശ്വാ​സ​വും അ​ടു​പ്പ​വു​മു​ണ്ടാ​യി​രു​ന്ന കാ​മു​ക​ൻ ലൂ​ക്ക​സി​നേ​യും കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ദി​വ​സം രാ​ത്രി ലൂ​ക്ക​സ് കി​മ്മി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​മ്മ​യും അ​നു​ജ​ത്തി​യും ഉ​റ​ങ്ങു​ന്ന​തു​വ​രെ ഇ​രു​വ​രും കാ​ത്തി​രു​ന്നു. ആ​ദ്യം തോ​ക്കു​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് വീ​ട്ടി​ലെ അ​ടു​ക്ക​ളി​യി​ൽ​നി​ന്ന് എ​ടു​ത്ത ക​ത്തി​യാ​ണ് ഇ​വ​ർ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ആ​ദ്യം എ​ലി​സ​ബ​ത്തി​ന്‍റെ മു​റി​യി​ൽ ക​ട​ന്ന് ക​ത​ക​ട​ച്ച ശേ​ഷം അ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കൈ​യി​ലും കാ​ലി​ലു​മൊ​ക്കെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. നി​ല​വി​ളി​ച്ചു ശ​ബ്ദ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ക​ഴു​ത്തി​ലും വെ​ട്ടി. പ​ൾ​സ് നോ​ക്കി എ​ലി​സ​ബ​ത്തി​ന്‍റെ മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ കെ​യി​റ്റി​യു​ടെ മു​റി​യി​ലേ​ക്ക് പോ​യ​ത്. പു​ത​ച്ചു​മൂ​ടി​ക്കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കെ​യി​റ്റി​യെ ത​ല​യ​ണ ഉ​പ​യോ​ഗി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഇ​രു​വ​രും കു​ളി​ച്ചു വ​സ്ത്ര​മെ​ല്ലാം മാ​റി താ​ഴ​ത്തെ നി​ല​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചു. പി​ന്നെ ര​ക്ത​ര​ക്ഷ​സു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ‘TWILIGHT’ എ​ന്ന സി​നി​മ​യു​ടെ നാ​ലു ഭാ​ഗ​ങ്ങ​ളും ക​ണ്ടു. മു​ക​ളി​ൽ സ്വ​ന്തം അ​മ്മ​യെ​യും അ​നി​യ​ത്തി​യെ​യും കൊ​ന്നി​ട്ടി​ട്ട് കിം ​താ​ഴെ ത​ന്‍റെ കാ​മു​ക​നൊ​പ്പം കി​ട​ന്നു​റ​ങ്ങി.ഇ​ത്ര​യും നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യി​ട്ടും അ​തി​ന്‍റെ യാ​തൊ​രു പ്രാ​യ​ശ്ചി​ത്ത​വും ഈ ​കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ​ക്കി​ല്ലെ​ന്ന​താ​ണ് പോ​ലീ​സി​നെ ഏ​റ്റ​വും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന കാ​ര്യം. കി​മ്മും അ​മ്മ​യും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ​്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ അ​റി​യി​ല്ല.

അ​നി​യ​ത്തി​യു​ടെ മ​ര​ണ​ത്തി​ൽ കു​റ​ച്ചു സ​ങ്ക​ട​മു​ണ്ടെ​ങ്കി​ലും അ​മ്മ​യു​ടെ കാ​ര്യ​ത്തി​ൽ ത​നി​ക്ക് അ​ൽ​പ്പം​പോ​ലും വി​ഷ​മ​മി​ല്ലെ​ന്നാ​ണ് കിം ​പ​റ​യു​ന്ന​ത്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ക്രൂ​ര​കൃ​ത്യ​മാ​ണ് കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഇ​രു​വ​ർ​ക്കും 20 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് പ​തി​നേ​ഴ​ര വ​ർ​ഷ​മാ​യി കു​റ​ച്ചു. കൊ​ല​പാ​ത​കം ന​ട​ത്തി​യ സ​മ​യ​ത്ത് 14 വ​യ​സാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും പ്രാ​യം.

അ​തു​കൊ​ണ്ട് ഇ​വ​രു​ടെ പേ​രോ ചി​ത്ര​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച കോ​ട​തി, ചെ​യ്ത ക്രൂ​ര​കൃ​ത്യം ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഇ​രു​വ​രും ഇ​ത്ത​ര​മൊ​രു ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള ഈ ​കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ പേ​രും ചി​ത്ര​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി.

Related posts