രകതസാക്ഷിയാകേണ്ടിവ് ശിശുദിനം ആഘോഷിക്കാറ്. എന്നാല്‍ ഉത്തരകൊറിയയില്‍ അതും വ്യത്യസ്തമായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ കൈയില്‍ എകെ 47 മോഡല്‍ തോക്കും ഗ്രനേഡുകളും നല്‍കിയാണ് ഉത്തരകൊറിയ സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചത്. കുഞ്ഞുങ്ങളുടെ മിലിറ്ററി സ്‌കില്‍ വികസിപ്പിക്കാനാണ് ഇത്തരത്തിലൊരു ആഘോഷം എന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കര്‍ഷകര്‍ക്കുനേരെയും ജനങ്ങള്‍ക്കു നേരെയും വെടിയുണ്ടകള്‍ പായിക്കുന്നതു പോലെ മോക്ക്ഡ്രില്‍ അവതരിപ്പിച്ച് കുഞ്ഞുങ്ങള്‍ ആ ദിവസം ആഘോഷിക്കുക തന്നെ ചെയ്തു.
പ്യോങ്യാങ് നമ്പര്‍ ഫോര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികളെയാണ് മോക്ക്ഡ്രില്ലിലൂടെ യുദ്ധതന്ത്രങ്ങള്‍ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഭാവിതലമുറയുടെ കൈകളില്‍ ഭദ്രമായിരിക്കണമെന്നും അതിന് തീര്‍ച്ചയായും അവര്‍ യുദ്ധതന്ത്രങ്ങള്‍ പഠിച്ചിരിക്കണമെന്നും അവര്‍ പറയുന്നു. നേതൃത്വ പാടവം നല്‍കുന്നതോടൊപ്പം ശത്രുക്കളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി കുഞ്ഞുങ്ങളെ ശാരീകമായും മാനസികമായും ഒരുക്കുവാനാണ് ഈ നടപടിയെന്നാണ് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നത്. ‘വലുതാവുമ്പോള്‍ എനിക്ക് ആര്‍മിയില്‍ ചേരണം. ശേഷം ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മിലിട്ടറി പവറിനു ശക്തി കൂട്ടണം’. – പത്തുവയസ്സുകാരിയായ മിയോങ് ഹിയോങ് ജോങ് പറയുന്നു.
‘കണക്കാണ് എന്റെ പ്രിയപ്പെട്ട വിഷയം. തീര്‍ച്ചയായും ഈ മോക്ക്ഡ്രില്ലുകള്‍ ഞങ്ങള്‍ കുട്ടികള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ് അവള്‍ പറയുന്നു’. ഉത്തരകൊറിയയില്‍ പിറക്കുന്ന ഓരോ കുഞ്ഞുങ്ങളും സ്വാഭാവികമായിത്തന്നെ കൊറിയന്‍ ചില്‍ഡ്രന്‍സ് യൂണിയനിലെ അംഗമാവുന്നതാണ് പതിവ്. ചുവപ്പ് നിറത്തിലുള്ള യൂണിഫോമും ചെറുപ്പം മുതലേ ഈ കുഞ്ഞുങ്ങളുടെ ശീലത്തിന്റെ ഭാഗമാകുന്നുണ്ട്. രാജ്യത്തോടു വിശ്വസ്തതയും കൂറും പുലര്‍ത്തുന്ന വ്യക്തികളായി വളര്‍ന്നുവരാന്‍ പാകത്തിലുള്ള ശിക്ഷണമാണ് ഉത്തരകൊറിയയിലെ ഓരോ കുഞ്ഞുങ്ങള്‍ക്കും നല്‍കുന്നത്. ഇപ്പോള്‍ മനസിലായില്ലേ, വന്‍കിടരാഷ്ട്രങ്ങള്‍ പോലും ഉത്തരകൊറിയയെ ഭയന്ന് ജീവിക്കുന്നതെന്തുകൊണ്ടാണെന്ന്.
To celebrate North Korean Children’s Union Day, schoolchildren with imitation AK47s, throw mock grenades, throw themselves over a fence pic.twitter.com/g7yfigxZRa
— AFP news agency (@AFP) June 6, 2017