മ​തേ​ത​ര ഇ​ന്ത്യ​യി​ൽ ക​ശാ​പ്പ് നി​രോ​ധ​നം ഏർപ്പെടുത്തിയ കേന്ദ്രത്തിന്‍റെ നീക്കത്തിനു പി​ന്നി​ൽ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് അ​ജ​ണ്ടയെന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ

kmyfമാ​ങ്കാം​കു​ഴി: മ​തേ​ത​ര ഇ​ന്ത്യ​യി​ൽ ക​ശാ​പ്പ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം വ​ർ​ഗീ​യ ഫാ​സി​സ്റ്റ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ​ന്ന് ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ. കേ​ര​ളാ മു​സ്ലീം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ വെ​ട്ടി​യാ​ർ നാ​ലു​മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ റി​ലീ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യ​ത്തെ പോ​ലും ക​ശാ​പ്പ് ചെ​യ്യാ​നു​ള്ള  നീ​ക്ക​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ  ന​ട​ത്തു​ന്ന​ത്. ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ളി​ലൂ​ടെ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​നും  സം​സ്ഥാ​ന​ത്തി​ന്‍റെ വി​വേ​ച​ന അ​ധി​കാ​ര​ങ്ങ​ൾ​ക്കും മേ​ലെ ക​ട​ന്നു​ക​യ​റാ​നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കെഎം​വൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡു​ക​ളു​ടെ  വി​ത​ര​ണ​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ദ​ക്ഷി​ണ കേ​ര​ളാ ല​ജ​ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ ചാ​രും​മൂ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. താ​ജു​ദീ​ൻ മൗ​ല​വി റം​സാ​ൻ കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഹാ​മി​ദ് ഖാ​ൻ ബാ​ഖ​വി ബ​ദ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഐം​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, വെ​ട്ടി​യാ​ർ കി​ഴ​ക്ക് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് പ​ള്ളി​മ​ല​യി​ൽ,സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി, നൈ​സാം, അ​ർ​ഷാ​ദ് ക​ബീ​ർ, ഷ​ഹ​നാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts