27 വർഷത്തിനു മുന്പ് 10 പൗണ്ട് (820 രൂപ) വിലകൊടുത്തു വാങ്ങിയ വജ്രമോതിരത്തിന് ഇപ്പോൾ വില 6.5 ലക്ഷം പൗണ്ട് (5.33 കോടി രൂപ). 1980ൽ ലണ്ടനിൽ നടന്ന ഒരു ലേലത്തിലാണ് ഇവിടെയുള്ള ഒരു സ്ത്രീ ഈ മോതിരം സ്വന്തമാക്കുന്നത്.
സാധാരണ മോതിരങ്ങളിൽ പതിപ്പിക്കുന്ന കല്ലുകളേക്കാൾ ഇതിനു വലുപ്പക്കൂടുതലുണ്ടായിരുന്നു. എന്നാൽ, തിളക്കം കുറവായിരുന്നു. അതുകൊണ്ട് ഇത് ശരിക്കുള്ള രത്നമായിരിക്കില്ലെന്ന് അവർ കരുതി. എങ്കിലും എന്നും ഇതു ധരിച്ചായിരുന്നു ജോലിക്കു പോയിരുന്നത്. അടുത്തിടെ മോതിരം ഒരു രത്നവ്യാപാരിയെ കാണിച്ചതോടെയാണ് ഇതിന്റെ യഥാർഥ മൂല്യം അറിഞ്ഞതും തല പെരുത്തു പോയതും, 6.5 ലക്ഷം പൗണ്ടേ!!