കൊച്ചി: ഈ മാസം 16 മുതല്‍ നിലവില്‍ വരുന്ന ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാകാന്‍ മൊബൈല്‍ ആപ്പും എസ്എംഎസ് സംവിധാനവും ഒരുക്കി എണ്ണക്കമ്പനികള്‍. നിലവില്‍ ഡീലര്‍മാര്‍ക്കു മാത്രമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. ദിനംപ്രതിയുള്ള വിലമാറ്റം നടപ്പിലാകുന്ന സാഹചര്യത്തില്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്കും ഇതു ലഭ്യമായിത്തുടങ്ങും.
ഉപയോക്താക്കള്‍ക്കു പ്രതിദിന ഇന്ധനവില അറിയാന്‍ എണ്ണക്കമ്പനികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. എസ്എംഎസ് സംവിധാനത്തിലൂടെയും വിലവിവരം അറിയാനാകും.
ചണ്ഡീഗഡ്, ജംഷെഡ്പുര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ അഞ്ചു നഗരങ്ങളില്‍ നടപ്പാക്കിയ പൈലറ്റ് പരിപാടിയുടെ വിജയത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിന ഇന്ധനവിലമാറ്റം രാജ്യമാകെ വ്യാപിപ്പിക്കുന്നത്.
അന്താരാഷ്ട്ര എണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റത്തിന്റെ പോലും ഗുണഫലം പ്രതിദിന ഇന്ധനവിലമാറ്റം വഴി വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ലഭിക്കും.
ഡീലര്‍മാര്‍ക്കു കൃത്യസമയത്തുതന്നെ വിലവ്യത്യാസം സംബന്ധിച്ചു വിവരം നല്‍കും. അടുത്ത ദിവസത്തെ വില രാത്രി എട്ടിനു ലഭ്യമാക്കും. പമ്പുകളിലെ കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് വില അപ്ഡേറ്റ് ചെയ്യുക. ഈ സംവിധാനത്തിലൂടെതന്നെയാണു വിലമാറ്റം ദിവസവും രാത്രി 12 മുതല്‍ നിലവില്‍ വരുന്നതും.
ഓട്ടോമേറ്റഡ് അല്ലാത്ത പെട്രോള്‍ പമ്പുകളില്‍ കസ്റ്റമൈസ്ഡ് എസ്എംഎസ്, ഇ-മെയില്‍, മൊബൈല്‍ ആപ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി വിലവ്യത്യാസം അറിയിക്കും. ഓട്ടോമേറ്റഡ് പമ്പുകളുടെ ഡീലര്‍മാരെയും ഈ സംവിധാനം വഴി പുതുക്കിയ നിരക്ക് അറിയിക്കും.
മൊബൈൽ ആപ്
ഇന്ത്യന്‍ ഓയിലിന്റേതിന് fuel@IOC എന്ന ആപ്ലിക്കേഷനും ഭാരത് പെട്രോളിയം കോര്പറേഷന്റേതിന് smartDrive എന്ന ആപ്ലിക്കേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റേതിന് My HPCL എന്ന ആപ്ലിക്കേഷനും മൊബൈലുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
എസ്എംഎസ്
വില പരിശോധിക്കാനായി RSPDEALER CODE അടിച്ച് ഐഒസിക്കായി 9224998849 എന്ന നമ്പറിലേക്കും ബിപിസിഎല്ലിനായി 9223112222 എന്ന നമ്പറിലേക്കും എച്ച്പിസിഎല്ലിനായി 9222201122 എന്ന നമ്പറിലേക്കും എസ്എംഎസ് അയച്ചാല്‍ വില അറിയാം. ഡീലര്‍ കോഡ് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കും.
വെബ്സൈറ്റ്http://www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com
മൂന്ന് എണ്ണക്കമ്പനികളുടെയും വെബ്സൈറ്റുകളായwww.iocl.com, www.bharatpetroleum.in, www.hindustanpetroleum.com
www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com എന്നിവയിലൂടെയും വില പരിശോധിക്കാം. ഈ സൈറ്റുകളിലെ petrol locator ഓപ്ഷന് ഉപയോഗിച്ചാണു വില അറിയാനാകുക