കാട്ടാക്കട: പുരാണങ്ങളിൽ സുബ്രഹ്മണ്യന്റെ വിവാഹം നടന്നതായി പറയുന്ന കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമുള്ള ക്ഷേത്രമായ കുമാരകോവിലിൽ അരുവിക്കര എംഎൽഎ ശബരീനാഥ് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യർക്ക് താലിചാർത്തും. ഈ മാസം 30-നാണ് വിവാഹം.
സഹ്യപർവത സാനുവിന് കീഴെയുള്ള കുമാരകോവിലിൽ വച്ചാണ് വള്ളിയുമായി പ്രണയത്തിലായ സുബ്രഹ്മണ്യന്റെ വിവാഹം നടന്നത്. ഇവിടെ എല്ലാ വർഷവും തൃക്കല്യാണം എന്ന ചടങ്ങ് നടത്താറുണ്ട്. അതിനാലാണ് പ്രണയ സാഫല്യത്തിന്റെ പിന്നാലെയുള്ള കല്യാണമായതിനാൽ തൃക്കല്യാണം നടക്കുന്ന കുമാരകോവിലിൽ വച്ച് ഇവർ ദന്പതിമാരാകുന്നത്. കമിതാക്കളുടെ ആഗ്രഹ സാഫല്യ ക്ഷേത്രമായാണ് കുമാരകോവിൽ അറിയപ്പെടുന്നത്.
30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം. ആദിവാസി ഊരുകളിൽ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ഇരുവരും മാതൃകയായി. തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം നടക്കും. ജൂണ്‍ 30ന് വൈകുന്നേരം 4 മുതൽ നാലാഞ്ചിറ ഗീരിദീപം കണ്വൻഷണ് സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരം.