തളിപ്പറമ്പ്: വ്യാജവാറ്റുകേന്ദ്രത്തില് നടത്തിയ റെയ്ഡില്‍ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കാട്ടില്‍ സൂക്ഷിച്ച 70 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. 40 ലിറ്ററിന്റെയും 30 ലിറ്ററിന്റെയും കന്നാസുകളില്‍ സൂക്ഷിച്ചതായിരുന്നു ഇവ.
പരിയാരം അമ്മാനപ്പാറയില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. സ്ഥിരമായി വന്‍തോതില്‍ വ്യാജവാറ്റ് നടന്നുവരുന്ന ഇവിടെ എക്സൈസ് സംഘം റെയ്ഡ് നടത്താറുണ്ടായിരുന്നുവെങ്കിലും വാറ്റ് സംഘം സമര്‍ത്ഥമായി രക്ഷപ്പെടാറായിരുന്നു പതിവ്.
പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ആര്. സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സി.പ്രഭുനാഥ്, പി.പി.മനോഹരന്, ഡ്രൈവര്‍ കെ.വി.പുരുഷോത്തമന് എന്നിവരും പങ്കെടുത്തു.