ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്ററുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ മോഷ്ടിച്ച് വീണ്ടും കഴുകി വൃത്തിയാക്കി വിൽപ്പനയ്ക്കെത്തിക്കുന്നതായി പരാതി. ശസ്ത്രക്രിയയ്ക്കുശേഷം രോഗികളുടെ ശരീരത്തിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ ബക്കറ്റിലും കപ്പിലുമാണ് ശേഖരിക്കുന്നത്.
മാലിന്യങ്ങൾ ലാബിൽ എത്തിച്ചശേഷം ബക്കറ്റുകളും കപ്പുകളും ശസ്ത്രക്രിയ ലാബിനു സമീപം കൂട്ടിയിടുകയാണ് പതിവ്. ലാബിനു സമീപം സെക്യൂരിറ്റിയേയും നിയമിച്ചിട്ടുണ്ട്. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ചു ലാബിനു സമീപം എത്തുന്നവർ ബക്കറ്റുകളും കപ്പുകളും ശേഖരിച്ച് വീണ്ടും വിൽപ്പനയ്ക്കെത്തിക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.