ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം പേരുകാരിയാണ് നടി അമലപോള്‍. സംവിധായകന് എ.എല്‍. വിജയുമായുള്ള വിവാഹജീവിതം തകര്‍ന്നതും സിനിമയില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും എന്തിനേറെ നടന് ധനുഷുമായുള്ള സൗഹൃദം വരെ പപ്പരാസികള്‍ ആഘോഷിച്ചു.
ജീവിതത്തെ ആഘോഷമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നടി ഇപ്പോള്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നു. ഒരു തമിഴ് മാഗസിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോവുന്നില്ല. വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമെന്നും അമല അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ എഎല്‍ വിജയ് രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നതായി വാര്‍ത്ത വന്നിരുന്നു. മലയാളിയായ യുവനടിയാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാര്‍ത്ത വന്നത് ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു വിജയിയുടെ മറുപടി.