സഹനായകനില്‍ നിന്നും തുടങ്ങി നായകനിരയിലേക്കുയര്‍ന്ന മമ്മൂട്ടിയുടെ വളര്‍ച്ച ആരെയും അസൂയപ്പെടുന്ന തരത്തിലായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. അഭിനയത്തോടുള്ള ആഗ്രഹം ചെറുപ്പം മുതലേ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ഏത് സിനിമയാണെന്നോ താരമാണെന്നോ ഓര്‍ക്കുന്നില്ല, ടൈയും കെട്ടിയുള്ള നായകന്റെ ഇമേജ് അന്നേ മനസ്സില്‍ പതിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചിരുന്നു സിനിമയില്‍ അഭിനയിക്കണമെന്ന്.
വര്‍ഷങ്ങള്‍ക്കു ശേഷം അത്തരമൊരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു. മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേരെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ മുഹമ്മദ് കുട്ടിയെങ്ങനെ മമ്മൂട്ടിയായി മാറിയെന്നതിനെക്കുറിച്ച് മെഗാ സ്റ്റാര്‍ തന്നെ പറയുന്നതിങ്ങനെ ‘എന്റെ പേര് സ്പീഡില്‍ വിളിക്കുമ്പോഴും തുടരെത്തുടരെ ഉച്ചരിക്കുന്നതിനുമിടയിലാണ് മുഹമ്മദ് കുട്ടി ലോപിച്ച് മമ്മൂട്ടിയായി മാറിയത്. എന്റെ വല്ല്യുപ്പയുടെ പേരായിരുന്നു മുഹമ്മദ് കുട്ടിയെന്നത്’.
ചെറുപ്പം മുതലേ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. അന്ന് കണ്ടിരുന്ന സിനിമകളിലെ നായകരെപ്പോലെ ഒരിക്കല്‍ താനും നായകനാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ അന്ന് മനസ്സില്‍ പതിഞ്ഞ തരത്തിലുള്ള വേഷം തന്നെ തേടിയെത്തുമെന്ന് കരുതിയിരുന്നില്ല. തുടക്കത്തില്‍ അത്ര മികച്ച കഥാപാത്രങ്ങളൊന്നും ടേതിയെത്തിയില്ലെങ്കിലും പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെ സമയമായിരുന്നു. വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന് പകര്‍ന്നത്. അഭിനയത്തോടുള്ള അടങ്ങാത്ത പാഷനാണ് താരത്തെ ഇന്നും സിനിമയോട് ചേര്‍ത്തു നിര്‍ത്തുന്നത്. കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി മലയാള സിനിമയില്‍ ഇപ്പോഴും സജീവമായി തുടരുന്നതിനു കാരണവും ഇതുതന്നെയാണ്.