പണയം തിരിച്ചെടുക്കാനെത്തിയ ഗൃഹനാഥനെ ബാങ്ക് മാനേജർ തടഞ്ഞു; വിദ്യാഭ്യാസ വായ്പ തീർത്താൽ സ്വർണം തരാമെന്ന്; ബാങ്കിൽ കിടന്ന് പ്രതിഷേധിച്ച് ഗോപിയും; പിന്നെ സംഭവിച്ചത്

banl-canaraകൂ​ത്താ​ട്ടു​കു​ളം: പ​ണ​യം വ​ച്ച സ്വ​ർ​ണം എ​ടു​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ ബാ​ങ്ക് മാ​നേ​ജ​ർ ത​ട​ഞ്ഞ​തു ബഹളത്തിനിടയാക്കി. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യാ​ണ് പ​ണ​യം വ​ച്ച സ്വ​ർ​ണം തി​രി​കെ എ​ടു​ക്കാ​നാ​യി  മം​ഗ​ല​ത്തു​താ​ഴം വ​ഴ​ങ്ങാ​ട്ട് ഗോ​പി കൂ​ത്താ​ട്ടു​കു​ളം കാ​ന​റാ ബാ​ങ്കി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ മ​ക​ളു​ടെ പ​ഠ​ന ആ​വ​ശ്യ​ത്തി​നെ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​ട​ച്ചു തീ​ർ​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ണ​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഗോ​പി പ​റ​ഞ്ഞു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ബാ​ങ്ക് നി​യ​മ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​നേ​ജ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തേ​ത്തു​ട​ർ​ന്ന് ഗോ​പി ബാ​ങ്കി​നു​ള്ളി​ലെ ത​റ​യി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി  ചെ​യ​ർ​മാ​ൻ സി.​എ​ൻ. പ്ര​ഭ​കു​മാ​ർ, എ.​എ​സ്. രാ​ജ​ൻ, സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ബാ​ങ്കി​ലെ​ത്തി മാ​നേ​ജ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ സ്വ​ർ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് മാ​നേ​ജ​ർ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Related posts