പോ​ലീ​സി​നും മേ​ലെ ടി​പ്പ​ർ മു​ത​ലാ​ളി​മാ​ർ..! ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​ന് പു​ല്ലു​വി​ല; സി​ഐ​യ്ക്ക് ന​ൽ​കി​യ വാ​ക്ക് ലം​ഘി​ച്ചു സ്കൂൾ സമയത്ത് ടി​പ്പ​റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി

tipper-school-timeമു​ക്കം:​ര​ണ്ടു​പേ​രു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ലും ഒ​ട്ടും പ​ശ്ചാ​താ​പ​മി​ല്ലാ​തെ ടി​പ്പ​ർ ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും.​മു​ക്കം ഓ​ർ​ഫ​നേ​ജ് സ്കൂ​ൾ അ​ധ്യാ​പി​ക ഷീ​ബ, മ​ക​ൾ ഹി​ഫ്ത്ത എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​ന്‍റെ ദു​ഖ​മൊ​ടു​ങ്ങും മു​ന്പാ​ണ്  ഇ​ന്ന് രാ​വി​ലെ​യും ടി​പ്പ​റു​ക​ൾ മ​ര​ണ​പാ​ച്ചി​ൽ  ന​ട​ത്തു​ന്ന​ത്.

സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 നും 10 ​നു​മി​ട​യി​ലും വൈ​കു​ന്നേ​രം 3.30 നും 5​നു​മി​ട​യി​ലും ഓ​ട​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​യ​മം ലം​ഘി​ച്ചും ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഇ​ന്ന​ലെ സി.​ഐ.​ക്ക് ന​ൽ​കി​യ ഉ​റ​പ്പും ലം​ഘി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

മു​ക്കം ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന് ക​ണ്ട് നെ​ല്ലി​ക്കാ​പ​റ​ന്പ് പ​ന്നി​ക്കോ​ട് റോ​ഡി​ലൂ​ടെ​യും എ​ര​ഞ്ഞി​മാ​വ് പ​ന്നി​ക്കോ​ട് വ​ഴി​യു​മാ​ണ് ടി​പ്പ​റു​ക​ൾ ഓ​ടു​ന്ന​ത്. 100 ക​ണ​ക്കി​ന് സ്കൂ​ൾ കു​ട്ടി​ക​ൾ കാ​ൽ​ന​ട​യാ​യി പോ​വു​ന്ന വ​ഴി​ക​ളാ​ണി​ത്. ഇ​നി ഒ​രു അ​പ​ക​ടം വ​രു​ന്ന​തു​വ​രെ അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദം ഇ​വ​ർ​ക്കു​ണ്ടാ​കു​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ  ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി പ്ര​ശ്ന​ങ്ങ​ൾ ഒ​തു​ക്കി തീ​ർ​ക്കു​ക​യാ​ണ് പ​തി​വ്.

Related posts