ചേർത്തല: ചേർത്തലയിലെ യൂത്ത് കോണ്ഗ്രസ് നേതാവ് വാഹനതട്ടിപ്പ് കേസിൽ കടുത്തുരുത്തി പോലീസിന്റെ പിടിയിലായി. വാരനാട് കളന്പുകാട്ട് വീട്ടിൽ രൂപേഷ് ആണ് പിടിയിലായത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമാന തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. ചേർത്തല, തൃക്കാക്കര, എറണാകുളം നോർത്ത്, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
കടുത്തുരുത്തി മാന്നാർ മൂലേക്കുന്നത്ത് സാബുവിന്റെ ഭാര്യ ജോമോളുടെ പരാതിയിലാണ് കഴിഞ്ഞദിവസം പിടിയിലായത്. കാറിൽ സഞ്ചരിക്കുന്പോൾ ഇടുക്കി ഉപ്പുതുറയിൽ നിന്നാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വരെ യൂത്ത് കോണ്ഗ്രസ് ചേർത്തല ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചാണ് വാഹന ഇടപാടുകൾ നടത്തിയിരുന്നത്. വാഹനങ്ങൾ വാടകയ്ക്കെുടുത്ത ശേഷം വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ആക്ഷേപം.