നടിയോട് ഒരു ആരാധകൻ ചോദിച്ചത് താരസുന്ദരിയുടെ നഗ്നഫോട്ടോ. കന്നട നടിയായ സംഗീത ഭട്ടിനോടാണ് ആരാധകൻ നഗ്നചിത്രം ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴിയാണ് സംഗീതയുടെ ആരാധകൻ നഗ്നചിത്രം ചോദിച്ചത്. നഗ്നചിത്രം ചോദിച്ച് നിരന്തര ശല്യം ചെയ്തയാളുടെ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടും മെസേജിന്റെ സ്ക്രീൻ ഷോട്ടും സംഗീത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഒരു യുവതിയുടെ പേരിലുള്ള പ്രൊഫൈലിൽ നിന്നുമാണ് നഗ്നചിത്രം ചോദിച്ചതെന്ന് സംഗീത പറഞ്ഞു. നടിമാർ വേശ്യകളാണെന്നും നഗ്നചിത്രം നൽകാനും മെസേജ് അയച്ചയാൾ പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്നചിത്രം ചോദിക്കാൻ കഴിയുകയെന്ന് സംഗീത ചോദിക്കുന്നു.
അതിനാൽ പെണ്പേരിലുള്ള പ്രൊഫൈൽ വ്യാജമാണെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു. ശല്യം ചെയ്തയാളെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്തു. തുടർന്ന് ഇയാൾക്കെതിരേ സംഗീത സൈബർ പോലീസിന് പരാതി നൽകി. പരാതി നൽകാൻ വൈകരുതെന്ന് സംഗീതയുടെ പോസ്റ്റിൽ മറ്റ് ആരാധകർ കമന്റിട്ടിരുന്നു.