കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള മദ്യനിരോധന ജനാധികാരം 232, 447 വകുപ്പുകൾ റദ്ദാക്കിയ ഇടതു സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ എ.കെ. ആന്റണി മുന്നോട്ടുവരണമെന്ന് കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാകമ്മിറ്റി യോഗം അഭ്യർഥിച്ചു.
1996 ൽ ചാരായം നിരോധിച്ചുകൊണ്ട് കേരളത്തെ മദ്യനിരോധനത്തിലേക്ക് നയിച്ച് മാതൃക കാട്ടിയ ആന്റണിക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്ന് യോഗം വിലയിരുത്തി.പ്രസിഡന്റ് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, രാജൻ തീയറേത്ത്, ചന്ദ്രൻ മന്ന, കെ. മുകുന്ദൻ, കെ.പി. അബ്ദുൾ അസീസ്, കെ. ഗോപാലൻ, പി. ബാലകൃഷ്ണൻ, മനോജ് കൊറ്റാളി, പി. പങ്കജവല്ലി, എം. അനിത എന്നിവർ പ്രസംഗിച്ചു.മദ്യനിരോധന സമിതി പ്രവർത്തകർ 22ന് രാവിലെ 10ന് കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.