മൈക്കിൾ ജാക്സൺ സ്റ്റൈലിൽ ഗതാഗതം നിയന്ത്രിച്ച് പോലീസുകാരൻ; ജോലിയുടെ ബുദ്ധിമുട്ടുകള്‍ മുഖവിലയ്‌ക്കെടുക്കാതെ എങ്ങനെ മനോഹരമാക്കാമെന്ന്‌ തെളിയി ക്കുകയാണ് ഈ ട്രാഫിക് ഉദ്യോഗസ്ഥന്‍

Dancing_traffic

മ​ഞ്ഞും മ​ഴ​യും വെ​യി​ലും അ​വ​ഗ​ണി​ച്ച് ജോ​ലി ചെയ്യു​ന്ന ട്രാ​ഫി​ക്ക് പോ​ലീ​സു​കാ​രെ ദിവസവും നാം കാ​ണു​ന്നു​ണ്ട്. എ​ന്നാ​ൽ ത​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ജോ​ലി​യു​ടെ ബുദ്ധിമുട്ടുക​ൾ മു​ഖ​വി​ലയ്​ക്കെ​ടു​ക്കാ​തെ അ​തെ​ത്ര​മാ​ത്രം മ​നോ​ഹ​ര​മാ​ക്കാം എ​ന്ന് തെളിയിക്കുകയാണ് ഒരു ട്രാ​ഫി​ക് ഉദ്യോ​ഗ​സ്ഥ​ൻ.

അ​ശോ​ക് ഗു​പ്ത എ​ന്ന 59 വ​യ​സു​കാ​ര​നാ​ണ് കോ​ൽ​ക്ക​ത്ത​യി​ലെ തി​ര​ക്കേ​റി​യ റോഡി​ൽ മൈ​ക്കി​ൾ ജാ​ക്സന്‍റെ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നൃത്തംചെ​യ്ത് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​ത്. ദി​വ​സ​ത്തി​ൽ 12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന ഇദ്ദേ​ഹം ത​ന്‍റെ ജോ​ലി ആ​ന​ന്ദകരമാക്കുന്നതി​നൊ​പ്പം യാ​ത്ര​ക്കാ​രെ ര​സി​പ്പി​ക്കു​ക​യു​മാ​ണ് ചെയ്യുന്ന​ത്.

ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ൽ ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ നൃത്തശൈലിയിൽ ജോ​ലി ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Related posts