ബീഫ് ഇല്ലെങ്കില്‍ കല്യാണവും വേണ്ട! വിവാഹത്തിന് ബീഫ് വിളമ്പിയില്ല, നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങി; സദ്യയ്ക്ക് ബീഫ് വിഭവങ്ങള്‍ ഉണ്ടാകണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു

wedding_1604

വിവാഹത്തിന് ബീഫ് വിളമ്പിയില്ല, നിശ്ചയിച്ചുറപ്പിച്ച കല്യാണത്തില്‍നിന്ന് ഇരു കുടുംബങ്ങളും പിന്മാറി. വിരുന്നിനു ക്ഷണിച്ചവര്‍ക്ക് ബീഫ് വിഭവങ്ങള്‍ വിളമ്പണമെന്നായിരുന്നു വരന്റെ കൂട്ടരുടെ ആവശ്യം. ഇവിടെ ബിഫ് നിരോധിച്ചിരിക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഉത്തര്‍പ്രദേശിലെ റാംപുരിലുള്ള ദാരിയാഗഢിലാണ് സംഭവം.

വിവാഹത്തിനുള്ള മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉണ്ടാകണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെന്നും സൂചനയുണ്ട്. വിവാഹ സദ്യയില്‍ ബീഫ് വിളമ്പാനാവശ്യപ്പെട്ട വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ഒരു കാറും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരിക്കുകയാണ് ഞങ്ങളെന്തു ചെയ്യുമെന്ന് വധുവിന്റെ അമ്മ ചോദിച്ചു. വരന്റെ കുടുംബവുമായി പലവഴിക്കുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം ഉണ്ടാക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts